ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/കൗൺസിലിങ് റൂം

അമർ മറ്റേർണിറ്റി ആൻഡ് ഫെർട്ടിലിറ്റി സെന്റർ എം ഡി യായ ഡോക്ടർ രാധാകൃഷ്ണൻ നായർ സ്കൂളിന് വേണ്ടി ഒരു നേഴ്സ് റൂം സംഭാവന നൽകുകയുണ്ടായി . 2017 മുതൽ ഈ നേഴ്സ് റൂമിലെ സൗകര്യങ്ങൾ കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട് .ശാരീരിക അവശതയുള്ള കുട്ടികൾക്ക് കിടക്കാനായി ഒരു ബെഡും ഈ നേഴ്സ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട് .ഈ റൂമിൽ കുട്ടികൾക്ക് അവശ്യം വേണ്ട മരുന്നുകൾ ,ഫസ്റ്റ് എയ്ഡ്ബോക്സ് എന്നിവ തയ്യാറാക്കിയിട്ടുണ്ട് .പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള സൗകര്യം നഴ്സിംഗ് റൂമിലുണ്ട്.എല്ലാ തിങ്കളാഴ്ചകളിലും വിതരണം ചെയ്യുവാനുള്ള അയൺ ഫോളിക് ആസിഡ് ഗുളികകളും ഈ നേഴ്സ് റൂമിൽ വൃത്തിയായി സൂക്ഷിക്കുന്നു .ഈ വർഷം മുതൽ ഈ റൂം കൗൺസിലിങ് റൂം ആയി കൂടി ആണ് ഉപയോഗിക്കുന്നത് സ്കൂളിലെ കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനാവശ്യമായ ക്ലാസ്സുകൾ എടുക്കുകയും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുന്നു .കൗൺസിലർ ആയി നമ്മുടെ സ്കൂളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് കോലിയക്കോട് സ്വദേശിയായ ആതിര എം ജെ ആണ്