ചമ്പാട് നോർത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ.
ചരിത്രം
1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ് നഷ്ടപെട്ടു. 1977 ജൂലായ് മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ് അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു
ഭൗതിക സൗകര്യങ്ങൾ
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര 4.നാല് ഡസ്ക് ടോപ് കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.
മാനേജ്‌മെന്റ്
തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | കാലയളവ് | പേര് | ചിത്രം |
---|---|---|---|
1 | 1928-1931 | ശ്രീ; കെ കോരൻ മാസ്റ്റർ | |
2 | 1932-1967 | ശ്രീമതി : നാരായണി ടീച്ചർ | |
3 | 1968-1973 | ശ്രീ: കുഞ്ഞമ്പു മാസ്റ്റർ | |
4 | 1974-1990 | ശ്രീ: ഇ.ശ്രീധരക്കുറുപ്പ് മാസ്റ്റർ | |
5 | 1991-2005 | ശ്രീമതി; ഒ.പി .തങ്കമണി ടീച്ചർ | |
6 | 2006-2009 | ശ്രീ. പി.വി . രവീന്ദ്രൻ മാസ്റ്റർ | |
7 | 2009 മുതൽ | ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .
വഴികാട്ടി
{{#multimaps: 11.763367032895472, 75.56102829835568 | width 900|zoom=17}}