എൽ പി എസ് നരിപ്പറ്റ സൗത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16414-hm (സംവാദം | സംഭാവനകൾ) (ഡയറി കുറിപ്പുകൾ എഴുതി ചേർത്തു)


എന്റെ ചെന്നൈ യാത്ര

ദക്ഷ ആർ ആർ


*എൻ്റെ ചെന്നൈ യാത്രാ വിവരണം

അച്ഛനും അമ്മയും ഞാനും മാമനും മാമിയും ഇവാനി വാവയും ഇച്ചു വാവ |യും മേമു ചേച്ചിയുമാണ് പോയത്.ഞങ്ങൾ വടകരയിൽ നിന്ന് രാത്രി 7.30 ന് ചെന്നൈ എക്സ്പ്രസ് തീവണ്ടിയിലാണ് പോയത്.കാഴ്ചകളൊക്കെ കണ്ടു. ഭക്ഷണമൊക്കെ കഴിച്ചു. റിസർവ്വേഷൻ

ചെയ്തതു കൊണ്ട് എല്ലാവർക്കും സീറ്റ് കിട്ടി എനിക്ക് ബർത്തില്ലായിരുന്നു ഞാൻ അച്ഛനോടൊപ്പമാണ് ഉറങ്ങിയത്. പിറ്റേ ദിവസം രാവിലെ 8.30 ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലാണ് ഞങ്ങൾ ഇറങ്ങിയത്. ഉറക്കമൊന്നും ശരിയായില്ല രമ്യ അമ്മ ഞങ്ങളെ കൂട്ടികൊണ്ടു പോകാൻ വന്നു. വല്യച്ഛന് ചായയും ജ്യൂസുമുള്ള സ്വന്തമായിട്ടുള്ള കടയാണ് ചെന്നൈയിലുള്ളത്.കടയിൽ നിന്ന് ഇഞ്ചി ചായ കുടിച്ചു ക്ഷീണമെല്ലാം മാറി. മുറിയിൽ പോയി ഫ്രഷായി.

                     ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ പോയി.പെരമ്പൂരിൽ നിന്ന് തീവണ്ടിയിലാണ് പോയത്.  ശ്രീകൃഷ് ക്ഷേത്രത്തിൽ പോയി. കൃഷ്ണനേയും 'രാധയേയും കണ്ടപ്പോൾ എൻ്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.തിരുപ്പതിയിലെ കുറേ അമ്പലങ്ങളിൽ പോയി. വൈകുന്നേരം' ചെന്നൈയിലേക്ക് തിരിച്ചു രാത്രി ചെന്നൈയിലെത്തി. ചെന്നൈയിലെ മറീനാ ബീച്ചിലും, വണ്ടല്ലൂരിലെ മൃഗശാലയിലും, ചെന്നൈ പാരീസ് തെരുവിലും ,ശരവണസ് റ്റോറിലും, ഗോൾഡൻ ബീച്ചിലുമെല്ലാം പോയി.ചെന്നൈ നഗരം ഒരു പാട് ആളുകൾ തിങ്ങിനിറഞ്ഞുള്ള നാടാണ്.വെള്ളത്തിൻ്റെ ഉപ്പ് രുചിയൊന്നും എനിക്കിഷ്ടപ്പെട്ടില്ല. രാത്രിയും രാവിലെയും വേസ്റ്റ് എടുക്കാൻ കുപ്പക്കാർ വരും. നമ്മുടെ നാട് പോലെ വൃത്തിയൊന്നുമില്ല ഒരു കെട്ടിടത്തിൽ തന്നെ ഒരു പാട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവിടെയുള്ളവരെല്ലാം ചായയും, ജ്യൂസും കടയിൽ നിന്ന് കഴിച്ച്, വീട്ടിലുള്ളവർക്ക് പാർസൽ വാങ്ങിയാണ് പോവുക. ദോശയുടെയും, ഇഡലിയുടെയും മാവ് അരച്ച് സഞ്ചിയിലാക്കി വിൽപ്പന നടത്തും കടകളിൽ നിന്ന് ഇതൊക്കെ കണ്ടിട്ട് എനിക്ക് എൻ്റെ നാട് തന്നെയാണ് ഇഷ്ടം. പത്ത് ദിവസം ഞങ്ങൾ ചെന്നൈയിൽ അടിച്ചു പൊളിച്ചു.ചെന്നൈയിൽ നിന്ന് തിരിച്ച് വടകരയിലേക്ക് രാത്രി 8.20ന് തീവണ്ടി കയറി. രാവിലെ 9.20ന് ഞങ്ങൾ വടകരയിലെത്തി.




..................................................................................................





കഥ

സൂത്രക്കാരൻ എലി

ഒരിക്കൽ ഒരു സൂത്ര ക്കുകയായിരുന്നു. അപ്പോൾ അതുവഴി ഒരു പരുന്ത് വന്നു. പരുന്ത് ചോദിച്ചു, എന്താ എലീ നീ ആലോചിക്കുന്നത്. എലി പറഞ്ഞു, ഒന്നുമില്ല. എലി പരുന്തിനെ പറ്റിക്കാൻ വേണ്ടി പരുന്തിന്റെ മുഖംമൂടി അന്വേഷിച്ചു. അങ്ങനെ ഒരു സ്ഥലത്ത് വെച്ച് അത് കിട്ടി. എലിക്ക് സന്തോഷമായി. എലി അത് ധരിച്ച് പരുന്തിനെ പറ്റിക്കാൻ പോയി. പക്ഷേ പരുന്ത് ബുദ്ധിമാൻ ആയിരുന്നു. എലിയുടെ വാല് കണ്ട് പരുന്തിന് എലിയാണ് എന്ന് മനസ്സിലായി. പരുന്ത് പറഞ്ഞു എലീ ആ മുഖംമൂടി ഒന്ന് മാറ്റിയേ. എലി മുഖം മൂടി മാറ്റി പറഞ്ഞു, ഞാൻ താങ്കളെ പറ്റിക്കാൻ നോക്കിയതാ, പക്ഷേ നിങ്ങൾക്ക് മനസ്സിലായി. നീ ബുദ്ധിമാൻ തന്നെ. എലി പരുന്തിനെ പൊക്കി പറഞ്ഞു പറഞ്ഞു ഓടിപ്പോയി.


സൂര്യനന്ദ തെക്കിനങ്ങാട്ട്

..................................................................................................


ഡയറിക്കുറിപ്പ്

24/12/2021

ഇന്ന് വൈകിയാണ് ഉണർന്നത് ' സ്കൂൾ ഇല്ല . വിഷമം തോന്നി. വെള്ളയപ്പവും ബാജിയുമായിരുന്നു രാവിലത്തെ ഭക്ഷണം. ഇഷ്ടമായി - താഴെ വീട്ടിൽ പോയി. പശുവിന്റെ അടുത്ത് കുറച്ചു സമയം നിന്നു. ജെസിബി വന്നു. മണ്ണ് മാന്തി . ഞാൻ നോക്കി നിന്നും മുട്ടപ്പഴം അത് പൊരിച്ചെടുത്തു. എനിക്ക് വിഷമമായി. ഉടനെ കുഴിച്ചിടാമെന്ന് അച്ഛൻ പറഞ്ഞു.


ത്രിദേവ്


..................................................................................................

ഡയറി

നയൻ തേജ്

ഇന്ന് ഞാൻ രാവിലെ 7 മണിക്ക് എഴുന്നേറ്റു. ചായക്ക് ഇഡ്ഡലിയും സാമ്പാറും ആയിരുന്നു.

ഇന്ന് Abatch നായിരുന്നു ക്ലാസ് . 9 മണിക്ക് ട്യൂഷന് പോയി. അവിടെ നിന്നും

വന്ന് കുറച്ചുനേരം സൈക്കിൾ ഓടിച്ചു. സൈക്കിൾ ഓടിച്ചു വരുമ്പോൾ എന്റെ വീട്ടിലെ കോഴി കരഞ്ഞു കൊണ്ട് ഓടുന്നത് കണ്ടു. അപ്പോഴുണ്ട് ഒരു നായ കോഴിയുടെ പിറകെ ഓടുന്നു. ഞാൻ വേഗം സൈക്കിളിൽ നിന്നും ഇറങ്ങി ഒരു കല്ലെടുത്ത് നായയെ എറിഞ്ഞു. നായ പേടിച്ചു ഓടി .ഞാനും ഏടനും കൂടി കോഴികളെ എല്ലാം കൂട്ടിൽ അടച്ചു. പിന്നീട് വന്ന് ഭക്ഷണം കഴിച്ചു കുറച്ചുനേരം ടിവി കണ്ടു. 7 മണിക്ക് സ്പോക്കൺ ഇംഗ്ലീഷിന്റെ ക്ലാസിൽ പങ്കെടുത്തു.