ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സോഷ്യൽ സയൻസ് ക്ലബ്ബ്
ഈ അക്കാദമിക വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ടി അനിൽ സാർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ എച്ച്.എം., സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി, എസ്.ആർ.ജി. കൺവീനർ (യു.പി., എച്ച്.എസ്) തലം എന്നിവർ ചടങ്ങിന്റെ ഭാഗമാവുകയും ആശംസ നേരുകയും ചെയ്തു ക്ലബ്ബ് കൺവീനർ അജിതകുമാരി ടീച്ചർ നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് യു.പി., എച്ച്.എസ് തലം കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രവർത്തനങ്ങളുടെ ഓൺലൈൻ പ്രദർശനം സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം എന്ന പരിധിയിൽനിന്ന് ആണെങ്കിൽ കൂടി പ്രൗഢവും ഊർജ്ജവും ആയിരുന്നു ചടങ്ങും. ☢
ക്ലബ്ബ് പ്രവർത്തനങ്ങൾ
റപ്പബ്ലിക് ദിനാചരണം
ജൂലൈ 11 ലോക ജനസംഖ്യാദിനം
യു പി എച്ച് സ്ഥലത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് ഓൺലൈനായി അവതരിപ്പിച്ചു
1. ഉപന്യാസരചന
വിഷയം : വർദ്ധിക്കുന്ന ലോകജനസംഖ്യ ഉയർത്തുന്ന ആശങ്കകൾ
2. ചാർട്ട് പ്രദർശനം
3. പോസ്റ്റർ രചന
ആഗസ്റ്റ് 6, 9 ഇ രോഷിമ നാഗസാക്കി ദിനം
1. ചിത്രരചന
വിഷയം : സമാധാനത്തിന് സന്ദേശം
2. ഉപന്യാസം : ലോകയുദ്ധങ്ങൾ ഉയർത്തിയ കെടുതികൾ
3. ആൽബം തയ്യാറാക്കാൻ
വിഷയം : ലോക യുദ്ധങ്ങളെ കുറിച്ചുള്ള വാർത്താ ചിത്രങ്ങൾ ശേഖരിച്ച് ലോകസമാധാനത്തിന് ആവശ്യകതയെക്കുറിച്ച് ആൽബം തയ്യാറാക്കുക
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
1. ദേശീയ പതാക ഉയർത്തൽ
2. ദേശഭക്തി ഗാനം ആലാപനം
3. സ്വാതന്ത്ര്യദിന സന്ദേശം
4. സ്വാതന്ത്ര്യ ദിന ക്വിസ്
5. പ്രസംഗ മത്സരം
6. വീഡിയോസ്
കുട്ടികൾ ഭാരത മാതാവിനെ വേഷംധരിച്ച് കൊണ്ടുള്ള നിശ്ചല രംഗം,
ദേശഭക്തി ഗാനത്തിന്റെ നൃത്താവിഷ്കാരം.
സെപ്റ്റംബർ 16 ലോക ഓസോൺ ദിനം
1. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം ഉയർത്തിക്കാണിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും വീഡിയോ ക്ലിപ്പിംഗ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി
സോഷ്യൽ സയൻസ് ക്ലബ്ബ് ഗാന്ധിദർശനം സംയുക്തമായി ഗാന്ധിജയന്തി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
പരിപാടികൾ
1. ദേശഭക്തി ഗാനം ആലാപനം
2. പോസ്റ്റർ രചന
3. ചാർട്ട് പ്രദർശനം
4. ഗാന്ധിജയന്തി യുടെ അനുബന്ധിച്ചുള്ള സേവനത്തിന് ഭാഗമായി കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്ന വീഡിയോ തയ്യാറാക്കി അവതരിപ്പിച്ചു
5. ഉപന്യാസരചന
വിഷയം : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിസം നൽകിയ സംഭാവന
ഒക്ടോബർ 24 യു.എൻ. ദിനം
ഉപന്യാസം
വിഷയം : ലോകസമാധാനം നിലനിർത്തുന്നതിൽ UNO വഹിക്കുന്ന പങ്ക് വിമർശനാത്മകമായി വിലയിരുത്തുക
നവംബർ 26 ഭരണഘടനാ ദിനം
ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 26ന് പ്രാധാന്യവും ആയി ബന്ധപ്പെട്ട ഒരു ക്ലാസ് സംഘടിപ്പിച്ചു കൂടാതെ കുട്ടികൾ ഭരണഘടനയുടെ വിവിധ ആശയങ്ങളും മൂല്യങ്ങളും ഉൾക്കൊള്ളുന്ന ചാർട്ടുകൾ തയ്യാറാക്കി അവതരിപ്പിച്ചു
ഡിസംബർ 10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
അന്താരാഷ്ട്രതലത്തിൽ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളെ കുറിച്ച് വിവരശേഖരണം നടത്തി
പ്രാദേശിക ചരിത്ര രചന
ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പ്രാദേശിക ചരിത്ര രചന മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഭാഗമായ നമ്മുടെ സ്കൂളിന്റെ പ്രാദേശികചരിത്രം പൂർത്തിയാക്കുക എന്ന ദൗത്യം തികഞ്ഞ ആത്മാർഥതയോടെയാണ് ക്ലബ് ഏറ്റെടുത്തത്.
ഇതുമായി ബന്ധപ്പെട്ട ക്ലാസ് ടീച്ചർമാർ വഴി എല്ലാ ക്ലാസുകളിലേക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി UP, HS തലത്തിലുള്ള താല്പര്യമുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ഇത് തയ്യാറാക്കുവാൻ സമയക്രമം അനുവദിക്കുകയും വിശദമായ മാർഗരേഖകൾ നൽകുകയും ചെയ്തു
കുട്ടികൾ ഇത് തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ഓരോ ദിവസവും നിശ്ചിത സമയക്രമം മുൻകൂട്ടി നൽകി അവർക്ക് സ്കൂളിലെത്താൻ ഉള്ള സൗകര്യങ്ങൾ നൽകുകയും UP HS തലങ്ങളിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ആ സമയങ്ങളിൽ സ്കൂളിലെത്തി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി സർക്കാർ പ്രോട്ടോക്കോളുകൾ പൂർണമായും പാലിച്ചുകൊണ്ട് ആണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത്
ഇതിനുപുറമേ സ്കൂൾതലത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മ ഒരു പ്രാദേശിക ചരിത്ര രചന പതിപ്പ് തയ്യാറാക്കുക BRC ക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് സന്ദർശനം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശനം പൂർവ അധ്യാപകരും മായുള്ള കൂടിക്കാഴ്ച , വിവിധ വൈജ്ഞാനിക മേഖലകളിൽ പെട്ട വ്യക്തികളെ അവരുടെ ഭാവങ്ങൾ സന്ദർശിച്ചു ആവശ്യമായ വിവരശേഖരണം നടത്തി, വിവിധ ലൈബ്രറികൾ സന്ദർശിച്ചു പഞ്ചായത്ത് ബ്ലോക്ക് ജില്ലാ തലത്തിലുള്ള. പാരിസ്ഥിതിക വാർഷിക സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കാം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടത്തി. മികച്ച അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ പ്രവർത്തനമായിരുന്നു പ്രാദേശിക ചരിത്ര രചന. പ്രാദേശിക ചരിത്ര രചനയ്ക്ക് നേതൃത്വം നൽകിയ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയ അജിത് ടീച്ചറിന്റെ സേവനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണ്
. പ്രതിസന്ധി നിറഞ്ഞ അക്കാദമിക കാലഘട്ടത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും പി.ടി.എ സ്കൂൾ പ്രിൻസിപ്പാൾ HM സഹ അധ്യാപകർ വിദ്യാർഥികൾ എന്നിവരുടെയെല്ലാം കൂട്ടായ്മയും സഹകരണവും ആണ് പ്രവർത്തനങ്ങളെല്ലാം തന്നെ പൂർത്തീകരിക്കുവാൻ ക്ലബ്ബിനെ പ്രാപ്തമാക്കിയത്
-
സ്വാതന്ത്യദിനാചരണം - പതാക ഉയർത്തൽ
-
പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
-
പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
-
പ്രാദേശിക ചരിത്ര രചന - പുസ്തകം തെരഞ്ഞെടുക്കൽ
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം 2021 ജൂലൈ 2