സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/ഒരു മരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മരം

ഒരു മരം
ഒരു മഴു മുരടിൽ ആഴ്ന്നിറങ്ങുന്നു
ഒരു ജീവ താളം നില്ക്കുവാൻ പോകുന്നു
ഒരു നീണ്ട നിലവിളി നിശബ്ദം കുറുകുന്നു
ഒരു മരം വേരറ്റു വീഴുവാൻ പോകുന്നു

ഒരു നൂറു കായ്കൾ കൊഴിഞ്ഞു വീഴുന്നു
ഒരു ജീവ ചക്രം നിലയ്ക്കുവാൻ പോകുന്നു
തുടുത്തൊരാ ഇലകളും ഞെട്ടടർന്നു
വിറയാർന്നു വീണഹോ മണ്മറഞ്ഞു

ധമനികൾ നീണ്ടു വലിഞ്ഞകന്നു
സുഭഗ പുഷ്പങ്ങൾ നിലത്തു വീഴുന്നു
ഒരു തുള്ളി കണ്ണുനീർ വീഴ്ത്തുവാനാകാതെ
ഒരുജീവ ശ്വാസം അസ്തമിക്കുന്നു
 

ഷാനു എസ്
8B സെന്റ് മേരീസ് എച്ച് എസ് എസ് വിഴി‍ഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത