എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഒന്നാന്തരം ഇരിപ്പിടം
ഒന്നാന്തരം ഇരിപ്പിടം
ഒന്നാം തരം ഇരിപ്പിടത്തിന് മികവിന്റെ അംഗീകാരം.

2016 ൽ നമ്മുടെ ഒന്നാം ക്ലാസിൽ നടപ്പാക്കിയ ഒന്നാം തരം ഇരിപ്പിടത്തിന് ജില്ലാതലത്തിൽ അംഗീകാരം ലഭിച്ചു. കുഞ്ഞുങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാത്ത വിധത്തിലുള്ള കുഞ്ഞുങ്ങളുടെ ബാഗ് ചളിയാകാതെ വെക്കാനും, ഗ്രൂപ്പ് പഠന പ്രവർത്തനങ്ങൾക്കും ഏറെ സഹായകമാവുന്ന ഇത്തരത്തിൽ ഒരു മേശയും ചൂരൽ കസേരയും, ലോകത്തൊരു വിദ്യാലയത്തിലും സജ്ജമാക്കിട്ടില്ല എന്നത് ഉറപ്പാണ്.
ജില്ലയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ പദ്ധതിയായി നമ്മുടെ വിദ്യാലയത്തിലെ മേശയും കസേരകളും സ്ഥാനം പിടിച്ചിരിക്കുന്നു-സംസ്ഥാനതലത്തിൽ അവതരണത്തിനായി തയ്യാറെടുക്കുന്നു. ഈ സംരഭത്തിന് 82000 ത്തോളം രൂപ ചിലവുവന്നതിൽ ഭൂരിഭാഗവും ഇന്നാട്ടിലെ രക്ഷിതാക്കളിൽ നിന്നും,പൂർവ വിദ്യാർത്ഥികളിൽ നിന്നും, അഭ്യുദയകാംഷികളിൽ നിന്നും സമ്പാദിച്ച പണമാണ്. നാട്ടുകാരുടെ, രക്ഷിതാക്കളുടെ, പൂർവവിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണമില്ലാതെ മാതൃകകൾ സൃഷ്ടിക്കാൻ നമുക്കായിട്ടില്ല.