പ്രവര്ത്തനങ്ങൾ 2021
പി.കെ. എം. എച്ച്. എസ്. എസ്. കടവത്തൂർ
പി. ടി. എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതി നടത്തിപ്പ് എന്നിവയില് പി.ടി.എ യുടെ പങ്ക്പ്ര വളരെ പ്രധാനമാണ്. മാതൃകാപരവും മികച്ചതുമായ പ്രവർത്തനങ്ങൾ പി. കെ. എം എച്ച് എസ് എസ് ഇൽ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഒരു സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് എല്ലാ കാലത്തും അടിത്തറപാകുന്നത്.
- സ്ക്കൂൾ ജനറൽ പി.ടി.എ
- മദർ പി.ടി.എ
- ക്ലാസ് പി.ടി.എ
എന്നിവയും നിലവില് ഉണ്ട്
കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി
പൊട്ടണകണ്ടി ഫാമിലിയും പി.ടി.എ യുടേയും സഹകരണത്തോടെ 2021 ൽ ആരംഭിച്ച ഒരു സംരംഭമാണ് "കാവൽ വിദ്യാർഥി സുരക്ഷാ പദ്ധതി ". 8 ക്ലാസിലെ വിദ്യാർഥികൾക്ക് ഈ പദ്ധതിയിലേക്ക് പ്രവേശന പരീക്ഷ നടത്തി അതില് നിന്ന് തിരഞ്ഞെടുക്കുന്ന 50 വിദ്യാർഥികളെ പങ്കെടുപ്പിച്ച് മുഖ്യ പരീക്ഷ നടത്തുകയും അതില് നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്ന 15 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നലകുകയും ചെയ്യുന്നു. പൊട്ടന്കണ്ടി ഫാമിലിയുടെ സഹകരണത്തോടെയാണ് ഈ തുക നല്കുന്നത്. കുട്ടികളില് പഠിക്കാനുള്ള താത്പര്യം വര്ധിപ്പിക്കാനും മത്സര ബുദ്ധി വളർത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. പരീക്ഷയുടെ ചോദ്യങ്ങള് പി. എസ്. സി നിലവാരത്തിലുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.