ജി എൽ പി ജി എസ് വർക്കല/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവുറ്റ പ്രവർത്തനങ്ങളാൽ ദേശീയതലത്തിൽ വരെ അംഗീകാരം നേടിയ സ്കൂളാണിത്. വർക്കല സബ്‌ജില്ലയിൽ കൂടുതൽ  പ്രൈമറി വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ .

അധ്യാപനമികവിന്  ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ട്. 1962 മുതൽ 1979 വരെ പ്രഥമാധ്യാപകനായിരുന്ന ശ്രീ. മണമ്പൂർ ശ്രീധരൻപിള്ളയ്ക്  മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015-16 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ. എസ്. ശ്രീലാൽ സാറിലൂടെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം സ്കൂളിലേക്കെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ 2016-17 ൽ ഏറ്റവും മികച്ച പി.ടി.എ. യ്ക്കുള്ള സംസ്ഥാനപുരസ്കാരവും 2017 ൽ ISO 9001-2015 അംഗീകാരവും സ്കൂളിന് ലഭിച്ചു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രകടനമാണ്  വിദ്യാർഥികൾ കാഴ്ചവയ്ക്കുന്നത്. കലാകായിക മേളകളിലും മത്സരപരീക്ഷകളിലും  തുടർച്ചയായി മികച്ച വിജയം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്താൻ ഇവിടുത്തെ കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. 

എൽ.എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം സ്കൂളിന് ലഭിക്കുന്നു. 2019-20 വർഷത്തിൽ 17 പ്രതിഭകളാണ് ഇ സ്കോളർഷിപ്പിന് അർഹരായത്.

ഉപജില്ലാ കലാമേള, ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, അറബിക് കലോത്സവം ഇവയിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനത്തോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഓവറോൾ ചാമ്പ്യൻഷിപ്