എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം ജില്ലയിൽ കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂർ എന്ന ഗ്രാമത്തിലാണ് എം ജി എം എൻ എസ്‌ എസ്‌ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 231-ാം നമ്പർ എൻ എസ്‌ എസ്‌ കരയോഗത്തിന്റെ ചുമതലയിൽ 74 വർഷങ്ങൾക്കു മുൻപ് 1948 - ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനമാരംഭിച്ചു. കൊറ്റമംഗലത്ത് ശ്രീ. കെ ആർ നാരായണൻ നായർ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ.

ഐതിഹാസികമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിഷേധ്യ നേതാവും രാഷ്ട്രപിതാവുമായ  മഹാത്മാഗാന്ധിജിയുടെ പേരിലാകണം പുതിയ വിദ്യാലയം എന്ന് സ്ഥാപകർ തീരുമാനിച്ചു. ഓലമേഞ്ഞ ചെറിയ ഷെഡ്‌ഡിൽ 5-ാം ക്ലാസ്സിൽ 27 കുട്ടികളെ ചേർത്താണ് സ്കൂൾ പ്രവർത്തിക്കാൻ തുടങ്ങിയത്. മലമേൽ ശ്രീ. എം കെ രാമൻ നായർ BA ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. തിരുവഞ്ചൂർ ശ്രീ. സി ആർ ഗോവിന്ദപിള്ള, ശ്രീ. പി എൻ നീലകണ്ഠപിള്ള എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം