കുട്ടികൾ വീണ്ടും ചരിത്രം കുറിക്കുന്നു.......

പ്രകൃതിക്ക് ദോഷകരമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ ശേഖരിച്ച് ശ്രദ്ധേയമാവുകയാണ് കച്ചേരിക്കുന്ന് എ.എം.എൽ.പി സ്ക്കൂൾ വിദ്യാർത്ഥികൾ. കുട്ടികളുടെ ബോധവത്കരണം കൊണ്ട് ചെർപ്പുളശ്ശേരി എം.ഇ.എസ് കോളേജിലെ സുമനസ്സുള്ള വിദ്യാർത്ഥികൾ ഒരുക്കിയതാണ് ഈ വിഭവം....

*5,588* ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകളാണ് എം.ഇ.എസിലെ സേവന മനോഭാവമുളള  വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  മെനെജ്മെന്റിന്റെയും സഹകരണം കൊണ്ട് സ്വരുപീച്ചത്. ബൈക്കിൽ പോയ ഞങ്ങൾക്ക് ഓട്ടോറിക്ഷ വേണ്ടി വന്നു തിരിച്ചുപോരാൻ!

കൂടുതൽ കാണാൻ ;


"https://schoolwiki.in/index.php?title=പെൻഡ്രൈവ്_;&oldid=1477276" എന്ന താളിൽനിന്ന് ശേഖരിച്ചത്