സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/മറ്റ്ക്ലബ്ബുകൾ

19:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs-31037 (സംവാദം | സംഭാവനകൾ) ('ENGLISH CLUB കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ENGLISH CLUB

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താത്പര്യം വളർത്തുന്നതിനും അതിവേഗം ഭാഷ ആർജ്ജിച്ചെടുക്കുന്നതിനും സഹായകമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വെട്ടിമുകൾ സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെടുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗ്ഗവാസനകളെക്കൂടി വളർത്തത്തക്കവിധത്തിൽ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. വിവിധ മത്സരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കുട്ടികൾക്ക് ഭാഷ ഉപയോഗിക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ ലക്ഷ്യം. വർഷത്തിലൊരിക്കൽ 'ഇംഗ്ലീഷ് ഫെസ്റ്റ്' ആഘോഷിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു കുട്ടികളിൽ വായനയോടുള്ള താത്പര്യം വളർത്തുന്നതിനും ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുന്നു.