സെന്റ് മേരീസ് എൽ പി എസ് തീക്കോയി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32224-hm (സംവാദം | സംഭാവനകൾ) ('തീക്കോയി - മേടും മലയും ചെറു താഴ് വാരങ്ങളും കുഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തീക്കോയി - മേടും മലയും ചെറു താഴ് വാരങ്ങളും കുഞ്ഞരുവികളും നിറഞ്ഞ നാടാണിത്.  കോട്ടയത്തുനിന്നും വാഗമണ്ണിലേക്കു പോകും വഴി  തീക്കോയിയിലെത്താം. 11- ആം നൂറ്റാണ്ടിൽ തെക്കുംകൂർ നാടുവാഴികളുടെ ഭരണത്തിൻ കീഴിലായിരുന്നു ഇവിടം.

ജന്മിമാർ ഭൂമി പാട്ടവ്യവസ്ഥയിൽ കൃഷിക്ക് കൊടുത്തു. മരച്ചീനി, കാപ്പി, കുരുമുളക്, ചേന, ചേമ്പ്, ഇഞ്ചി, തേങ്ങ, അടക്ക എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ .

തീക്കോയി ആറ്റു തീരത്തെ കൊട്ടാരത്തു പാറയ്ക്കു സമീപത്തെ പുരയിടത്തിൽ നിന്ന് കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു കിട്ടിയതായി പറയുന്നുണ്ട്. അങ്ങനെയെങ്കിൽ തെങ്ങുംകൂർ നാടുവാഴികളുടെ  കുടുംബത്തിൽപ്പെട്ടവർ ഇവിടെ താമസിച്ചിരുന്നുവെന്നു വേണം കരുതാൻ. തെങ്ങുംകൂർ നാടുവാഴികളുടെ ഉപ ആസ്ഥാനമായിരുന്നു ഇവിടുത്തെ കോവിലകമെന്നും, കീഴ് കോവിൽ എന്നാണ് കോവിലകം അറിയപ്പെട്ടിരുന്നതെന്നും പറയുന്നു. കീഴ് കോവിൽ എന്ന കൊട്ടാര നാമത്തിൽ നിന്നാണ് തീക്കോയി എന്ന സ്ഥലനാമം ഉണ്ടായതെന്നും അഭിപ്രായമുണ്ട്.

ഇംഗ്ലണ്ടിലെ ഡാറാസ്  മെയിൻ കമ്പനി തീക്കോയിയിൽ റബർ കൃഷി ആരംഭിക്കുന്നത് 1908 - ലാണ്. അതു മറ്റൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു.

ഡാറാസ്  മെയിൻ കമ്പനിക്കു സിലോണിൽ റബർ തോട്ടങ്ങളുടെ ഒരു ശ്യംഖല തന്നെയുണ്ടായിരുന്നു. അവിടത്തെ "തീക്കോയ" എന്ന സ്ഥലമായിരുന്നു കമ്പനി വക സ്ഥലങ്ങളുടെ ആസ്ഥാനം. തീക്കോയ ആസ്ഥാനമായ കമ്പനിയുടെ എസ്റ്റേറ്റ് ആയതിനാൽ തീക്കോയ എന്നു വിളിച്ചു , തീക്കോയിയായി എന്നാണ് മറ്റൊരു കഥ.