എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ

11:19, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക / ദിനാചരണങ്ങൾ)

ദിനാചരണങ്ങൾ

പരിസ്ഥിതി ദിന റിപ്പോർട്ട് 2021

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.ഇതിനകം ലോകത്ത് ഒട്ടേറെ ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗ്യമല്ലാതായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇൻഡ്യയെപ്പോലുള്ള രാജ്യങ്ങളിൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാണ്.

പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ഹനിക്കുന്നു. വരൾച്ച, വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവയും നാശോന്മുഖമായ ദിശയിലേക്കാണ് നമ്മെ നയിക്കുന്നത്.

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനം ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂൾ അസംബ്ലിയിൽ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കായി സമൂഹത്തിൽ ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ നമ്മുടെ വിദ്യാലയവും (NALPS Edavaka) ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.

ദിനാചരണ പ്രവർത്തനങ്ങൾ :

* പരിസ്ഥിതി ദിന ക്വിസ്

* പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കവിതകൾ

* എന്റെ പരിസ്ഥിതി - ഫോട്ടോഗ്രാഫി മത്സരം

* ഡയറി എഴുതൽ - എന്റെ ചങ്ങാതിമരം

* ചിത്ര രചന , പോസ്റ്റർ നിർമാണം , കഥ, കവിത രചന


  ഹിരോഷിമ നാഗസാക്കി   2021-2022                   

                   

സാധാരണക്കാരിൽ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യർ നിസഹായരായി മരണത്തിന് കീഴടങ്ങിയതിന്റെ 76-ആം വാർഷികമാണ്. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന് നാമകരണം ചെയ്യപ്പെട്ട ആണവായുധം അമേരിക്ക പ്രയോഗിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തിനടുത്ത് മനുഷ്യരാണ് നരകിച്ച് മരിച്ചത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവായുധപ്രയോഗത്തിന്റെ ഫലമായുണ്ടായ മാരകവികിരണങ്ങൾ തുടർന്നുള്ള തലമുറകളെയും വെറുതെ വിട്ടില്ല. വിവിധ വൈകല്യങ്ങളോടെയാണ് കുട്ടികൾ ജനിച്ചു വീണത്.

ശാസ്ത്രസിദ്ധാന്തങ്ങൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന വിധത്തിലാണ് പ്രയോഗത്തിൽ വരുത്തേണ്ടത്. ആവിയന്ത്രം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, റ്റെലഫോൺ, ഇന്റർനെറ്റ് തുടങ്ങിയ ശാസ്ത്രസംഭാവനകൾ മനുഷ്യജീവിതത്തെ സുഗമമാക്കുകയും മനുഷ്യരാശിയുടെ നിലനില്പിനെ സഹായിക്കുകയുമാണുണ്ടായത്. എന്നാൽ രാസ-ജൈവ-ആണവായുധങ്ങൾ, അന്തകവിത്ത് തുടങ്ങിയവയാകട്ടെ, ലാഭേച്ഛയാൽ വികസിതമാകുന്ന ശാസ്ത്രപ്രയോഗങ്ങളാണെന്നത് കൊണ്ടുതന്നെ പ്രകൃതിക്കും, മനുഷ്യരാശിയുടെ നിലനില്പിനും ഭീഷണി ഉയർത്തുന്നു.

ഹിരോഷിമയും നാഗസാക്കിയും നമുക്ക് നൽകുന്നത് വലിയൊരു പാഠമാണ്. ആണവായുധങ്ങൾക്കെതിരെ മാത്രമല്ല ജനങ്ങൾ ഒരുമിക്കേണ്ടത്. ശാസ്ത്രത്തിന്റെ ദുരുദ്ദേശപരമായ പ്രയോഗങ്ങളെയും എതിർത്തു തോല്പിക്കേണ്ടതുണ്ട്. അധികാര-ധന ലാഭേച്ഛകളായിരിക്കരുത് ശാസ്ത്രത്തിനെ മുന്നോട്ട് നയിക്കേണ്ട ചാലകശക്തി. കാലാവസ്ഥാ വ്യതിയാനം പോലെ മനുഷ്യരാശി നേരിടുന്ന ഭീഷണികൾക്ക് നേരെയുള്ള ചെറുത്തുനില്പ് ശക്തിപ്പെടുത്തുവാൻ വേണ്ടിയാണ് ശാസ്ത്രം പ്രയോഗിക്കേണ്ടത്.

സമ്പൂർണ ആണവ നിരായുധീകരണം ലോകസമാധാനത്തിന് അനിവാര്യമാണ്. ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ ആവർത്തിക്കുവാൻ നാം അനുവദിക്കരുത്. ശാസ്ത്രം സമാധാനത്തിന് വേണ്ടി നിലകൊള്ളട്ടെ.

ഹിരോഷിമ നാഗസാക്കി ദിനം നമ്മുടെ വിദ്യാലയത്തിലും ആഘോഷിച്ചു.

*സ്കൂൾ തല പ്രവർത്തനങ്ങൾ*

*വാർത്ത അവതരണം*

ഹിരോഷിമ നാഗസാക്കി ദിനത്തിൻ്റെ പ്രാധാന്യം, അന്ന് നടന്ന സംഭവങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തി കൊണ്ട് ഒരു വാർത്ത തയ്യാറാക്കി അവതരിപ്പിച്ചു.

*സഡാക്കോ കൊക്ക് നിർമാണം*

(തയ്യാറാക്കുന്ന വീഡിയോ സഹിതം അയച്ചു തന്നു.)

*അടിക്കുറുപ്പ് തയ്യാറാക്കൽ*


ഓണാഘോഷം 2021-2022


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിൻ ചിങ്ങമാസത്തിലേ ക്കുള്ള കാൽവെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നമ്മൾ ഏറെ ജാഗ്രതയോടെ വേണം NALPS കുടുംബവും ഓണം ആഘോഷിച്ചു. ഓൺലൈൻ വഴി വിവിധങ്ങളായ പരിപാടികളിൽ ഏർപ്പെട്ടു.

ഓണാഘോഷം - സ്കൂൾ തലപരിപാടികൾ

ഓണപ്പാട്ട് (കുട്ടികളും വീട്ടുകാരും ചേർന്ന് ഓണപ്പാട്ട് പാടി അയച്ചു തന്നു )

*മലയാളി മങ്ക,* *മലയാള മന്നൻ(കേരള തനിമയിൽ വേഷം ധരിച്ച ഒരു Photoഅയച്ചു തന്നു )

*ഓണ വിഭവം തയ്യാറാക്കൽ*

(ഏതെങ്കിലും ഒരു ഓണ വിഭവം തയ്യാറാക്കുന്ന video കുട്ടികൾ അയച്ചു)

*ഓണപൂക്കളം*

(വീട്ടുമുറ്റത്ത് മനോഹരമായ പൂക്കളം നിർമിച്ച് അതിനു ചുറ്റും വീട്ടുകാർ നിന്ന് Photo എടുത്ത് അയച്ചു തന്നു )

*ഓണത്തപ്പനെ വരയ്ക്കാം* (ഓണത്തപ്പനെ വരച്ച് Photo അയച്ചു തന്നു )

*കുട്ടി മാവേലി* (മാവേലിയുടെ വേഷം ധരിച്ച ഫോട്ടോ അയച്ചു തന്നു .)