പഞ്ചായത്ത് യു .പി. എസ് / സർഗ്ഗ വിദ്യാലയം

12:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41546HM (സംവാദം | സംഭാവനകൾ) ('== ശ്രുതിലയം == പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രുതിലയം

പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ സംഗീതാത്മകത നിറയ്ക്കുക ,കലയുമായി കുട്ടികളെ കൂടുതൽ അടുപ്പിക്കുക ,സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കുക ,കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രവർത്തനമാണ് ശ്രുതി ലയം .ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു .

1.മ്യൂസിക്കൽ അസംബ്ലി

2.  ദേവരാജൻ മാസ്റ്റർ അനുസ്മരണം .

3.ലഹരിക്കെതിരെ -ഫ്ലാഷ് മൊബ് 

4. അശരണർക്ക് ഒരു കൈത്താങ്ങ് 

5. ബെൻസിഗർ F M ൽ കുട്ടികളുടെ പ്രോഗ്രാം അവതരണം

ചിത്ര വസന്തം 

കുട്ടികളുടെ സർഗാത്മക കഴിവായ ചിത്രരചനയെ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ചെയ്ത പ്രവർത്തനമാണ് ചിത്ര വസന്തം .ചിത്ര വസന്തത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു .

1 എല്ലാ കുട്ടികൾക്കും അവധി ദിനങ്ങളിൽ വൈവിധ്യവും രസകരവുമായ ചിത്രരചനാ ക്ലാസ് സംഘടിപ്പിച്ചു .

2 മികവാർന്ന 40 കുട്ടികളെ ഉൾപ്പെടുത്തി ചിത്രരചന ക്ലബ് രൂപീകരിച്ചു .

3 ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം പാഠപുസ്തകത്തിലെ കഥകളെ ചിത്രകഥ രൂപത്തിലാക്കി .

4 ശാസ്ത്രവുമായി ബന്ധപെട്ട് അധിക വായന സാമഗ്രികൾ വർണാഭമായി നിർമിച്ചു .

5 സുരക്ഷാ മാപ്പിംഗുമായി ബന്ധപ്പെട്ടു മാപ്പുകൾ നിർമ്മിച്ചത് കുട്ടികളുടെ ഭവനസന്ദർശനം ആയാസരഹിതമാക്കി .

6 ഓൺലൈൻ ഡ്രായിങ് പരിശീലനങ്ങൾ സംഘടിപ്പിച്ചു .

7 കുട്ടികൾ വരച്ച ചിത്രങ്ങൾ Picture description ,story writing ,conversation എന്നിവയ്ക്ക് പ്രയോജനപ്പെടുത്തുന്നു .

8 ക്യാൻവാസിൽ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകുന്നു .