ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:05, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (ഉപതാളിലേക്കു മാറ്റി)

1984ൽ സ്ഥാപിതമായത്. കന്യാകുളങ്ങരയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂൾ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എൽ.ഏ കോലിയക്കോട് കൃഷ്ണൻനായർ,നെടുമങ്ങാട്എം.എൽ.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പൻകോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ൽ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേൾസ് ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍പരേതനായ ഗോപിനാഥൻ ആശാരിയാണ് .ആദ്യത്തെ വിദ്യാർഥിനി എ.ൽ.അജിതകുമാരി .2004ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

1 ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും 3 ബസ് സർവീസുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം