ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളത്തിളക്കം

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബി ആർ സി യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി.കളികളിലൂടെയും ഐ സി ടി സാധ്യത പ്രയോജനപ്പെടുത്തിയുമുള്ള ഈ പരിപാടിയിൽ എൽ പി തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു.

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.

എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം

2019-2020 അധ്യയന വർഷത്തിൽ   എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.  അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു 

ഗണിത ശില്പശാല

ഗണിത ശില്പശാല സംഘടിപ്പിക്കുകയും പഠന പ്രവർത്തങ്ങൾക്കായുള്ള പഠനോപകരണങ്ങൾ നിർമ്മിക്കുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.

വായനാവസന്തം

കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.

സ്നേഹയാത്ര

കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം