ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ വളരെ പാവപ്പെട്ട കുട്ടികളാണ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്നത്. കേരളത്തിലെ പിന്നാക്ക ജില്ലകളിലൊന്നായ പാലക്കാടിന്റെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ പഞ്ചായത്തിനെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുന്ന പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കുൾ അതിന്റെ 115-ാം വയസ്സിലെത്തി നില്ക്കുമ്പോൾ , ഇവിടെ 1350ൽ അധികം വിദ്യാത്ഥികളും 60ഓാളം അധ്യായപകരുടെ 10ഓളം അനധ്യാപകരുമാണ് ഉള്ളത്. ഹെഡ്മാസ്റ്റാറായ ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കുട്ടായ പ്രവർത്തനങ്ങളിലുടെ മികച്ച നേട്ടങ്ങൾ കൈവരിട്ടുകൊണ്ടിരിക്കുന്നു. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ കലാകായിക മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങക്ക് കഴിഞ്ഞിട്ടുണ്ട് . നാടിന്റെ വിദ്യാഭ്യാസ,കലാ,കായിക,സംസ്കാരികരംഗങ്ങളിലെ നെടുംതൂണായി നിലനിൽക്കുന്ന ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി സമൂഹത്തിന്റെ നാനാതുറകളിൽ വിരാജിക്കുന്നവർ അനേകമാണ്. അധ്യാപനം സാമൂഹ്യസേവനമാണെന്ന കാഴ്ചപാടുകലോടുകുടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെയും, നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വിദ്യാലയവും വിദ്യാഭ്യാസവും അനിവാര്യമാണെന്നു കരുതുന്ന രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമമാണ് ഈ വിജയത്തിനു പിന്നിൽ. ഈ വിദ്യാലയത്തിന്റെ മേന്മകൾ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം,ഉയർന്ന വിജയശതമാനം.