സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങൾ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണർത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. ഏറനാടിന്റെ തെക്കൻ ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഒട്ടേറെ ബ്രാഹ്മണ കുടുംബങ്ങൾ അടുത്ത ബന്ധുക്കളുടെ ചതിപ്രയോഗത്താൽ വീടും കൃഷിസ്ഥലങ്ങളും നഷ്ടപ്പെട്ട് സ്ഥലം വിടേണ്ടി വന്നു.അവർ ഈ പ്രദേശത്ത് എത്തി കാട് വെട്ടിത്തെളിച്ച് വീടുകൾ നിർമ്മിക്കുകയും ചാലിയാറിന്റെ തീരത്ത് നരസിംഹമൂർത്തീ ക്ഷേത്രം പണിയുകയും അതിനു ചുറ്റും നാലുകെട്ടുകളും വീടുകളും പണിത് ഒരു പുതിയ ഗ്രാമം പടുത്തുയർത്തി. ഉഗ്രപ്രതാപിയായ നരസിംഹമൂർത്തിയുടെ ആസ്ഥാനമെന്ന നിലയിൽ ഉഗ്രപുരം എന്ന് നാമകരണവും ചെയ്യപ്പെട്ടു.മറിച്ച് ഉഗ്രസേനൻ എന്ന നാട്ടുരാജാവ് പ്രദേശം