എസ്.ജി.യു.പി കല്ലാനിക്കൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ

ഓൺലൈൻ ദിനാഘോഷ പ്രവർത്തനങ്ങൾ

സ്കൂൾ തലത്തിൽ കഴിഞ്ഞ 4 വർഷങ്ങളായി ഓരോ മാസത്തിലെയും പ്രധാന ദിനങ്ങൾ  ആഘോഷിക്കുകയും ഡോക്യൂമെന്റുകൾ സൂക്ഷിക്കുകയും അനുബന്ധ മത്സരങ്ങൾ നടത്തുകയും ചെയ്തു വരുന്നു.കോവിഡ് പശ്ചാത്തലത്തിൽ പോലും നോട്ടീസ് തയ്യാറാക്കി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയുകയും ദിനാഘോഷ പരിപാടികളിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.  ദിനാഘോഷ കലണ്ടർ ഓരോ മാസവും മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ദിനാഘോഷ ക്ലബ്‌ സദാ പ്രവർത്തനസജ്ജമാണ്.

സ്കൗട്ട് and ഗൈഡ്സ്

കുട്ടികളിൽ നല്ല സ്വഭാവരൂപീകരണം, അച്ചടക്ക ബോധം, അടുക്കും ചിട്ടയുമുള്ള ജീവിതം, ജീവിതമൂല്യങ്ങൾ തുടങ്ങിയ ജീവിത ബന്ധിയായ ഗുണങ്ങൾ നേടി എടുക്കുന്നതിനും പാഠ്യപാഠ്യേതര മേഖലയിൽ മികവ് തെളിയിക്കുന്നതിനും സഹായകമാകുന്ന വിധത്തിൽ 2022- 2023 വർഷത്തിൽ സെന്റ് ജോർജ് യു. പി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ആരംഭിച്ചു.

പച്ചക്കുടുക്ക

പച്ചകുടുക്ക
പച്ചകുടുക്ക
പച്ചക്കുടുക്ക

വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും സമ്പാദ്യശീലം വർധിപ്പുക്കുന്നതിനുമുള്ള പച്ചക്കുടുക്ക പദ്ധതിക്ക്‌ തൊടുപുഴ കാഡ്സിന്റെ ആഭിമുഖ്യത്തിൽ  ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു..കുട്ടികൾ അവരുടെ ഭവനങ്ങളിൽ നിന്ന് അധികമുള്ള വിഭവങ്ങൾ സ്കൂളിൽ എത്തിക്കുന്നു. ഈ വിഭവങ്ങൾ കാഡ്സ്‌ സംഭരിച്ച് അപ്പോൾ തന്നെ കുട്ടികൾക്ക് അതിന്റെ വില നൽകുന്ന പദ്ധതിയാണ് സ്കൂളിൽ നടപ്പിലാക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ വിഭവങ്ങൾ ശേഖരിച്ച് അതിന്റെ വില അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. കൃഷിയെ അടുത്തറിഞ്ഞ്, കാർഷികപ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരായി വളരാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് പച്ചക്കുടുക്ക പദ്ധതിയുടെ ലക്ഷ്യം. ഒപ്പം വീട്ടുവളപ്പുകളിൽ പാഴായിപ്പോവുന്ന ഫലവർഗങ്ങൾ ആവശ്യക്കാരിലെത്തിക്കുന്നതിനും വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഈ പദ്ധതി സഹായകമാവുന്നുണ്ട്. മികച്ച വിലയ്ക്കാണ് വിദ്യാർഥികളിൽനിന്ന് കാർഷികോൽപന്നങ്ങൾ വാങ്ങുന്നത്.

പൊതുവിപണിയിൽ അത്ര സുലഭമല്ലാത്ത വാഴപ്പിണ്ടി, പൂച്ചപ്പഴം, ചെമ്മീൻപുളി, ഞാവൽ, അടതാപ്പ്, സ്റ്റാർ ഫ്രൂട്ട് എന്നിവയൊക്കെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമൂലം പച്ചക്കുടുക്ക, ഉപഭോക്താക്കളുടെയും മനം കവരുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിൽനിന്നെത്തുന്ന ഇത്തരം ഉൽപന്നങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. ആദായത്തിനായി കൃഷി ചെയ്യാത്തതും എന്നാൽ പോഷക സമ്പന്നവുമായ ഉൽപന്നങ്ങളിലൂടെ  കിട്ടുന്ന മാന്യമായ വരുമാനം ഭാവിയിൽ കൃഷി ഉപജീവനമാർഗമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് കാഡ്സ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നു. അധ്വാനിച്ചു സമ്പാദിക്കുന്നതിന്റെ മഹത്വം തിരിച്ചറിയുന്ന കുട്ടികളുടെ സ്വഭാവരൂപീകരണവും ആത്മവിശ്വാസവും മെച്ചപ്പെടുമെന്നും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.

പച്ചക്കുടുക്ക       

പച്ചക്കറിത്തോട്ടം

മാതൃഭൂമി സീഡ്

കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ പച്ചക്കറിത്തോട്ടം. ഏകദേശം അഞ്ചു വർഷങ്ങളായി സീഡ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാവൽ ,കോവൽ, വെണ്ട, വഴുതന, പയർ, മത്തൻ ,കോളിഫ്ലവർ മുതലായ വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ ഉടനീളം കാണാൻ സാധിക്കും . കൃഷിയുടെ മേൽനോട്ടത്തിനും ഉന്നമനത്തിനു മുന്നിൽ നിൽക്കുന്നത്  സ്കൂളിലെ കുട്ടികൾ തന്നെയാണ്. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൻ്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമൂലം കൃഷിയും മണ്ണും ആയി കുട്ടികളെ കൂടുതൽ അടുപ്പിക്കാനും, ആരോഗ്യപൂർണമായ ഭക്ഷണശൈലി വാർത്തെടുക്കാനും , മാനസിക ഉല്ലാസവും സാധ്യമാക്കുന്നു. മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾക്ക് മുതൽക്കൂട്ടാകുന്ന മറ്റുചില പ്രവർത്തനങ്ങളും നടത്തി വരുന്നു. ശുചീകരണ പ്രവർത്തനങ്ങളും, നല്ല ആരോഗ്യ ശീലങ്ങൾ എങ്ങനെ വാർത്തെടുക്കാൻ സാധിക്കുംഎന്നതിനെക്കുറിച്ച് ക്ലാസുകൾ നൽകാനും സീഡ് ക്ലബ്ബ് കഴിയുന്നുണ്ട്.

മനോരമ നല്ലപാഠം

KCSL

DCL

Spoken ഇംഗ്ലീഷ്

വായനമൃതം