കൂടുതൽ വായിക്കാം/സൗകര്യങ്ങൾ
കുട്ടികൾക്ക് കൗൺസലിങ്ങിനായും കായികവിദ്യാഭ്യാസത്തിനായും പ്രത്യേക അധ്യാപകർ. പ്രത്യേകമായി സജ്ജീകരിച്ച ഹെൽത്ത് റൂം, ഗണിത, ശാസ്ത്ര, സാമൂഹിക ശാസ്ത്ര ലാബുകൾ.
കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി സ്വന്തമായ 2 സ്കൂൾ വാഹനങ്ങൾ. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർ റൂമും. ആഹാരം കഴിക്കുന്നതിനായി പ്രത്യേക ഡൈനിംഗ് ഹാൾ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി കിണർ, മഴവെള്ളസംഭരണി, കൂടാതെ എല്ലാ ക്ലാസ്സുകളിലും വാട്ടർ പ്യൂരിഫയറുകൾ. പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുന്ന പെൺകുട്ടികളുടെ ശുചിമുറി, ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ശുചിമുറി ഉൾപ്പെടെ 15 ശുചിമുറികൾ. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 5000 ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന വായനാമുറിയോടുകൂടിയ ലൈബ്രറി, ഓഡിറ്റോറിയം, നന്നായി പരിപാലിക്കപ്പെടുന്ന പൂന്തോട്ടം എന്നിവയും ഇവിടെയുണ്ട്.