പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ
2019-2020 അധ്യയന വർഷം
പ്രവേശനോത്സവം
2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.
ലഹരി വിരുദ്ധ ദിനം
ജൂൺ 26
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. ബാനറിൽ നിറംമുക്കിയ കൈകൾ പതിപ്പിച്ചു കൊണ്ടാണ് പ്രതിജ്ഞയെടുത്തത്.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.മേധ, സൗരവ് എന്നിവർ ബഷീർ വായനാ പതിപ്പ് തയ്യാറാക്കി.ബഷീർ ജീവചരിത്രം വീഡിയോ പ്രദർശിപ്പിച്ചു.ബഷീർ ദിന ക്വിസ് മത്സരത്തിൽ മികച്ച പങ്കാളിത്തം ഉണ്ടായി.മേധ, ശ്രീനന്ദ, പാർത്ഥിവ്, സൂര്യകിരൺ, മിസ, ഋതുനന്ദ, മിൻഹ എന്നിവർ ആദ്യ സെഷനിൽ മുഴുവൻ പോയൻറുകളും കരസ്ഥമാക്കി.
പുതിയ പി ടി എ ഭാരവാഹികൾ
പി ടി എ പ്രസിഡന്റ് ശ്രീമതി. രേശ്മ വൈസ് പ്രസിഡന്റ് ശ്രീ. ലത്തീഫ് മദർ പി ടി എ പ്രസിഡന്റ് ശ്രീമതി. റജീന മദർ പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി. ഷംഷാദ