ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം‌

വായനാദിനം

ജൂൺ 19 വായനാദിനം  വിപുലമായ പരിപാടികളോടെ   സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി. ഓൺലൈൻ

ക്ലാസ്സ് അസംബ്ലിയോടുകൂടി  വായനാവാര പരിപാടികൾ ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം ,വായനയുടെ

മഹത്വത്തെക്കുറിച്ചുളള പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. കോവിഡ് മഹാമാരി കാരണം വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി

കഴിയേണ്ടിവന്ന കുട്ടികൾക്ക്  മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി സഞ്ചരിക്കുന്ന ലൈബ്രറി എന്ന പുതിയ പദ്ധതി ആരംഭിച്ചു .ഇതോടനുബന്ധിച്ച്

കുട്ടികൾക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി. ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി ബിന്ദു ജയൻ  ഏഴാം ക്ലാസിലെ അഫ്നാൻ

എന്ന കുട്ടിക്ക് ഒരു പുസ്തകം നൽകിക്കൊണ്ടാണ്. സ്കൂളിലെ സീനിയർ അധ്യാപകനായ  മനോഹർ സർ ഇംഗ്ലീഷ് വാർത്താവായന ഉദ്ഘാടനം ചെയ്തു.

ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച വായനാവാരമായി ആചരിച്ചു.

ബഷീർ ദിനം

 

സ്കൂൾ മലയാളം ക്ലബ്ബിൻറെ നേതൃത്വത്തിൽ മലയാളസാഹിത്യത്തിന്റെ സുൽത്താനായി അറിയപ്പെടുന്ന വൈക്കം മുഹമ്മദ്

ബഷീറിന്റെ ചരമദിനമായ ജൂലൈ 5  സ്കൂളിൽ വളരെ വിപുലമായി ആചരിച്ചു. വിവിധ  പരിപാടികൾ നടത്തി. ബഷീറിന്റെ കഥാപാത്രങ്ങളെഅടിസ്ഥാനമാക്കിയുള്ള  കഥാപാത്രനിരൂപണം, വായനാക്കുറിപ്പ് , ഏകാഭിനയം, ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി

ബഷീറിൻറെ വിവിധ കൃതികളിൽ നിന്നുള്ള കഥാപാത്രങ്ങളെ കുട്ടികൾ വളരെ തന്മയത്വത്തോടെ കൂടി അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട്

ബാല്യകാലസഖി ഭൂമിയുടെ അവകാശികൾ മതിലുകൾ   മുതലായ കൃതികളിലെ കഥാപാത്രങ്ങൾ എല്ലാം

കുട്ടികൾ ഏകാഭിനയത്തിനായി തിരഞ്ഞെടുത്തു. അതുപോലെ വിവിധ കൃതികളുടെ നിരൂപണങ്ങൾ ഞങ്ങൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.

കൂടാതെ ബഷീർ ദിന ക്വിസ് പ്രോഗ്രാം കുട്ടികൾക്കായി സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും ഒന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും അവർക്കായി സ്കൂൾതലത്തിൽ  മറ്റൊരു ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു. ഇതിൽനിന്നെല്ലാം കുട്ടികൾക്ക് ബഷീറിനെ കുറിച്ചും അദ്ദേഹത്തിൻറെ കൃതികളെ കുറിച്ചുംഒരു വ്യക്തമായ ധാരണ കൈവന്നു.

2020-21 ലെ പ്രവർത്തനങ്ങൾ

ബഷീർ ദിനം ജൂലൈ 5

മലയാള കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ആണ് ജൂലൈ 5 ബഷീർ ദിനമായി ആചരിക്കുന്നത് .കോവിഡ് എന്ന മഹാമാരി കാർന്നുതിന്നുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെങ്കിലും ഓൺലൈൻ സംവിധാനം വഴി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു. ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ  ചിത്രരചന, ഏകാഭിനയം, ഫ്ലോചാർട്ട് ,കഥാ വായന എന്നീ മത്സരങ്ങൾ നടത്തി.

ബഷീറിനെയോ ബഷീറിൻറെ കഥാപാത്രങ്ങളെയോ അദ്ദേഹത്തിൻറെ കഥാസന്ദർഭവുമായി ബന്ധപ്പെടുത്തിയതോ ആയിരുന്നു ചിത്രത്തിന്റെ പ്രമേയം . കുട്ടികൾ  അവരുടെ ചിത്രങ്ങൾ  ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുകയും ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും ചെയ്തു.

ചിത്രം രചനാ മത്സരത്തിനുശേഷം ഏകാഭിനയ മത്സരം നടത്തി. ബഷീറിന്റെ ഏതെങ്കിലും ഒരു കഥയിലെ ഏതെങ്കിലും ഒരു സന്ദർഭം രണ്ട് മിനിറ്റ് അവതരിപ്പിച്ച് വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കാൻ ഉള്ള നിർദ്ദേശം നൽകി കുട്ടികൾ വളരെ ഭംഗിയായി ക്ലാസ് തലത്തിൽ പങ്കെടുക്കുകയും1 ,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്ത് സ്കൂൾ തലത്തിൽ നിന്നും വിജയികളെ കണ്ടെത്തി

ബഷീർ കൃതികളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി ഫ്ലോചാർട്ട് തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സിന്റെ വാട്സ്ആപ്പിലേക്ക് അയക്കാൻ കുട്ടികൾക്ക് നിർദേശം നൽകി. അതനുസരിച്ച് നിരവധി ഫ്ളോർ ചാർട്ടുകൾ തയ്യാറാക്കുകയും അതിൽനിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു

വയനാ മത്സരവുമായി ബന്ധപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിൻറെ ഏതെങ്കിലും കൃതിയിലെ ഒരു ഭാഗം വായിച്ച റെക്കോർഡ് ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ അയക്കാൻ നിർദ്ദേശിച്ചു. അതിൽ നിന്നും ക്ലാസ് തല വിജയികളെ തെരഞ്ഞെടുക്കുകയും  ശേഷം സ്കൂൾതലത്തിൽ ഒന്ന്, രണ്ട് സ്ഥാനക്കാരെ തെരഞ്ഞെടുത്തു