ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
15:57, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43307 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ചരിത്രം

.1909-ൽ മിത്രാനന്തപുരത് സംസ്‌കൃത പഠനത്തിന് ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂളിന്റെ പൂർണരൂപം 1911- ൽ ശ്രി കൃഷ്ണൻ തമ്പിയുടെ വീട്ടിലേക്ക് ഈ പഠന കേന്ദ്രം മാറ്റി. പാൽകുളങ്ങരയിൽ പ്രവർത്തിച്ച സംസ്‌കൃത വിദ്യാലയം 1942-ൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയുണ്ടായി. ഒപ്പം ഉന്നത  വിദ്യാഭ്യാസത്തിന്  സംസ്‌കൃത കോളേജിൽ സൗകര്യം ഒരുക്കി . 1961-ൽ ഗവ. സംസ്‌കൃതം എച്ച്.എസ്. എൽ . പി .എസ്. ഫോർട്ട് ആരംഭിച്ചു .

ആദ്യത്തെ പ്രഥമാധ്യാപകൻ  ശ്രി ഗോപാലൻ പിള്ളയും ആദ്യ വിദ്യാർത്ഥി അട്ടകുളങ്ങര കച്ചവടം നടത്തി വന്ന അബ്ദുല്ല സാഹിബിന്റെ മകൻ മുഹമ്മദ് സലീമുമാണ്. സംസ്‌കൃത പണ്ഡിതന്മാർ ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനപെട്ടവരാണ് ഡോ.എൽ. പി ഉണ്ണി (1971-ൽ മികച്ച സംസ്‌കൃത ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു), പ്രൊഫ്. സുന്ദരം, ശ്രി വാസുദേവൻപിള്ള ശാസ്ത്രികൾ (മുൻ സർവവിജ്ഞാനകോശം അസിസ്റ്റൻറ് എഡിറ്റർ) തുടങ്ങിയവർ സ്കൂളിന് സമീപമുള്ള ബ്രാഹ്മണ സമൂഹത്തിലെ കുട്ടികളും കച്ചവടക്കാരായ മുസ്ലിം വിഭാഗത്തിലെ ആളുകളുടെ കുട്ടികളും ഇവിടെ പഠിച്ചിരുന്നു.

സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണുള്ളത്. ഈ സ്കൂളിനോട് ചേർന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഒരു അംഗനവാടിയും പ്രവർത്തിക്കുന്നുണ്ട്. ഈ സ്കൂളിൽ മലയാളം, തമിഴ്, ഇംഗ്ലീഷ്, ഇവ പഠന   മാധ്യമങ്ങളാണ്. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാനാവുന്നതാണ്


ഭൗതികസൗകര്യങ്ങൾ

7- ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ് മുറികളും നല്ല നിലയിലാണ്. ഇതര അധ്യാപക പ്രവർത്തനങ്ങൾക്കായി മറ്റ് രണ്ടു മുറികളുണ്ട്. സ്കൂളിൽ ഹെഡ്മാസ്റ്റർ/ അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്. സ്കൂളിന്ചുറ്റും അതിർത്തി മതിലുകളുണ്ട് . സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്. സ്കൂളിലെ കുടിവെള്ളത്തിന്റെ ഉറവിടം ടാപ്പ് വെള്ളമാണ്, അത് പ്രവർത്തനക്ഷമവുമാണ്.   സ്കൂളിന് ഒരു ലൈബ്രറിയുണ്ട്. അതിൽ 1250 പുസ്തകങ്ങളുണ്ട് പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 4 കംപ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, ലാപ്ടോപ്പ് , പ്രൊജക്ടർ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ഗവൺമെൻറ്  

മുൻ സാരഥികൾ

2007- 2015 ------- ശ്രീമതി വിജയലക്ഷ്മി .കെ

2015 - 2019 -----  ശ്രീമതി പത്മകുമാരി .കെ.വി

2019 - 2021  ------ ശ്രീ  സന്തോഷ്  പി .ജി

2021 - 2021 ------- ശ്രീ നിസാർ .എ

2022  -  __  ------ ശ്രീമതി മിനി ജി.ബി

പ്രശംസ

വഴികാട്ടി=

{{#multimaps: 8.4800527,76.9437843 | zoom=12 }}