സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മറ്റ്ക്ലബ്ബുകൾ

ശാസ്ത്ര രംഗം

            സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തിപരിചയ ക്ലബ്ബുകൾ ഒന്നിച്ചു ചേർന്ന ശാസ്ത്ര രംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റിൽ ഓൺലൈനായി നടത്തി. പ്രസ്തുത സമ്മേളനത്തിൽ ശാസ് ത്ര സാഹിത്യ പരിഷത്ത് അംഗവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ബാലചന്ദ്രൻ സാർ, മുൻ ഗണിതാധ്യാപിക ശ്രീമതി ആനി ജോസഫ്, മുൻ പ്രവൃത്തിപരിചയ അധ്യാപിക ശ്രീമതി. ജയ തര്യൻ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ശാസ്ത്ര രംഗം ജില്ലാ കോഡിനേറ്റർ നിർദ്ദേശിച്ച ഏഴ് മത്സര ഇനങ്ങൾ സ്കൂൾ തലത്തിൽ ഓൺലൈനായി നടത്തുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ ഏഴിനങ്ങളിലും ഉപജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും അതിൽ മൂന്നിനങ്ങളിൽ- ശാസ്ത്രലേഖനം(എച്ച് എസ്) കുമാരി. നിമിഷ മേരി ആന്റണി, ശാസ്ത്ര ലേഖനം (യുപി) കുമാരി. കാത്‌ലിൻ പി ജെ, പ്രാദേശിക ചരിത്ര രചന (എച്ച് എസ്) കുമാരി. ആർച്ച ജെ. എന്നിവർ ഒന്നാം സമ്മാനം നേടുകയും ചെയ്തു. ഇവർ ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുകയും ശാസ്ത്ര ലേഖനം (എച്ച് എസ്) കുമാരി. നിമിഷമേരി ആന്റണി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.



Hindi Club

            {DESC}

  • ST. Theresa's Hindi Munch 2021-22
                सेंट तेरेसास हिंदी मंच സെപ്റ്റംബർ ഒന്നാം തീയതി Online ആയി പ്രധാനാദ്ധ്യാപിക ശ്രീമതി എലിസബത് പോൾ ഉദ്ഘാടനം ചെയ്തു. UP, HS വിഭാഗങ്ങളിലെ കുട്ടികളും , ഹിന്ദി അദ്ധ്യാപകരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ് സെന്റ് തെരേസാസ് ഹിന്ദി മഞ്ച്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് Poster, കവിത, എന്നിവ കുട്ടികൾ ഗ്രൂപ്പിൽ post ചെയ്യുന്നു. എല്ലാ ദിവസവും gropൽ വാർത്തയും, മഹത് വചനങ്ങളും കുട്ടികൾക്കായി post ചെയ്തു കൊടുക്കുന്നു. മഞ്ചിന്റെ ഇടയ്ക്കിടെയുള്ള കൂട്ടായ്മകളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെ പങ്കെടുക്കുകയും ഹിന്ദി Programme അവതരിപ്പിച്ച് രസകരമാക്കുകയും ചെയ്യുന്നു. Sept.14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് UP, HS വിഭാഗങ്ങളിലായി കഥാകഥനം, കവിതാലാപനം, പോസ്റ്റർ രചന, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അഭിനന്ദിച്ചു. ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹിന്ദി ദിനാചരണം online ൽ വളരെ മനോഹരമായി ആഘോഷിച്ചു. മഹാരാജാസ് കോളേജ് അസിസ്റ്റന്റ് Prof.Dr. A.K Bindhu ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ Rev.Fr.Antochan Mangalassery CMI, HM , ഹിന്ദി കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ ഏറെ താല്പര്യത്തോടെ പങ്കെടുത്തു.
  • സുരീലി ഹിന്ദി ST.Theresas HS , മണപ്പുറം. 2021-22 UP, HS
                കുട്ടികളിൽ ഹിന്ദി ഭാഷയോടുള്ള അഭിരുചി വർദ്ധിപ്പിച്ച് , ഹിന്ദി ഭാഷാ പ്രയോഗം അനായാസം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിൽ സരീലി ഹിന്ദിയുടെ പങ്ക് അനിർവചനീയം ആണ്.
                ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധമുള്ള വിവിധ ഹിന്ദി ഭാഷാ പ്രോക്തികൾ UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിസംബർ ആദ്യ ആഴ്ചയിൽ തന്നെ നൽകി.
                 കുട്ടികൾ കവിത കരോക്കയോടൊപ്പം പാടിയും , നൃത്തം ചെയ്തും , കഥകൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചും, കവിതാ വരികൾ എഴുതിയും വിവിധ സന്ദർഭങ്ങളിലെ ചിത്രം വരച്ചും വായനാ കാർഡ് തയ്യാറാക്കി video യും Photo യും ഏറെ താല്പര്യത്തോടെ അയച്ചു കൊണ്ടിരിക്കുന്നു.