സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
 കവിത

മടങ്ങാം
സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്
ഒഴ‌ുകിവിട‌ുന്ന‌ു നാം കാളക‌ൂടമിഷങ്ങള്‍
ഇരിക്ക‌ും കൊമ്പ‌ു മ‌ുറിക്ക‌ും
പ്രാകൃത മന‌ുഷ്യന്‍ തന്‍ ബ‌ുദ്ധിശൂന്യതയോ ഇത് ?
സൗരയ‌ുഥങ്ങള‌ും ചന്ദ്രനേയ‌ും വരെ
കീഴടക്കിയെന്നഹങ്കരിക്ക‌ുന്ന മര്‍ത്യാ ....
വിതയ്‌ക്ക‌ുന്നത‌ു മാത്രമേ കൊയ്യാനാവ‌ൂ
എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ച‌ുവോ ?
ഭൂമ്തന്‍ താളം പിഴപ്പിച്ച നമ്മള്‍ക്ക‌ു
നേരേ വര‌ുന്ന‌ു പല തിരിച്ചടികള്‍
തടയ‌ുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല
ചില നിലയ്‌ക്കാത്ത നോവിന്‍ നിലവിളികള്‍
പെര‌ുക‌ുന്ന കോശത്തിന്‍ നിലയ്‌ക്കാത്ത
താണ്ഡവം അറിയ‌ുമ്പോഴേയ്‌ക്ക‌ും നാം തളര‌ുന്ന‌ു.
ജീവന്റെ ത‌ുടിപ്പിനെ ഇല്ലായ്മ ചെയ്യ‌ുവാന്‍
സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം
അറിയില്ല അറിയില്ല അറിയ‌ുവാനാകില്ല
നാം നേടിവച്ചോരറിവ‌ുകള്‍ കൊണ്ട‌ുപോല‌ും
തിരിച്ച‌ുപോകേണം നാം ഓരോര‌ുത്തര‌ും
നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്

അനാമിക പ്രകാശ് എ

  XB


ത്യാഗം.

നേരം പുലര്‍ന്നു. പതിവുപോലെ ആ രണ്ടു പുഴകളിലും ഇലക്ട്രോഡുകള്‍ വന്നു ചേര്‍ന്നു. ZnSo4 ല്‍ Zn ഇലക്ട്രോഡും CuSo4 ല് cu ഇലക്ട്രോഡുകളും. കാലം കുറേയായി ഈ രണ്ടുതരത്തിലുള്ള വ്യാപാരവും തുടങ്ങിയിട്ട്. ശരിയായ ബാട്ടര്‍ സിസ്റ്റം. ഒരു ഉത്പന്നത്തെ മറ്റൊന്ന് കൊടുത്ത് വാങ്ങുക. ആവശ്യാനുശൃതം ഇതു നടന്നു പോവുന്നു. എന്നും ZnSo4 പുഴയില്‍ വന്നെത്തുന്നു Zn ഇലക്ട്രോഡ് തന്റെ കൈയ്യില്‍ അധികമുള്ളവര്‍ ‌‌‌‌ഇലക്ട്രോണുകള്‍ പുഴയില്‍ നിക്ഷേപിക്കുന്നു. പകരം പുഴ അവ സ്വീകരിച്ച് അയോണാവാനുള്ള കാലാകാലമായ ആഗ്രഹം സഫലമാക്കുന്നു. അല്ലാതെ മറ്റൊന്നുമില്ല. ശരിക്കും മുഷിഞ്ഞിരിക്കുന്നു. തന്റെ അദികം വരുന്ന ഇലക്ട്രോണുകളെ നിക്ഷേപിക്കാന്‍ മറ്റൊരിടം കാണാത്ത Zn എന്നും ZnSo4 ല്‍ എത്തുന്നു. ഇതുതന്നെയാണ്. cu വിന്റെയും cuso4 പുഴയുടെയും അവസ്ഥ. ഈ രീതിയില്‍ എന്തെങ്കിലും വ്യത്യാസം വന്നെങ്കിലേ ഇവ രണ്ടിനേയും ബന്ധിപ്പിക്കുന്ന വേള്‍ട്ട് മീറ്റില്‍ കാര്യമായ ചലനമുണ്ടാവുകയുള്ളു. ഇവര്‍ ജോലിചെയ്തുവേണമല്ലോ വൈദ്യുതി ഉണ്ടാക്കാന്‍. അതു കൊണ്ടുവേണം കുടുംബം പുലരാന്‍ ZnSo4 പുഴയെ cuso4 പുഴയുമായി ബന്ധിപ്പിച്ചാല്‍ വൈദ്ധ്യുതി എളുപ്പത്തിലുണ്ടാക്കാം. മറ്റൊന്നും വൈദ്ധ്യുത കേന്ദ്രമായ Agso4 ലും ജോലിനോക്കുന്ന cu വിന് ഇതിനെക്കുറിച്ചറിയാം. പക്ഷെ അങ്ങനെ ചെയ്താല്‍ തന്റെ ഇലക്ട്രോണുകള്‍ പുറത്തു നല്‍കാന്‍ കഴിയാതെ വരുമോ എന്നൊരു വിഷമം. കാരണം, ഈകേന്ദ്രത്തില്‍രണ്ടു പുഴയെയും ബന്ധിപ്പിച്ചാല്‍ Zn-ല്‍ നിന്നും cu- വിലേക്കാണ് ഇലക്ട്രോണുകള്‍ പോവുക പകരം വൈദ്യുതി നിര്‍മിച്ച് cuതിരിച്ചുകൊടുക്കേണ്ടിവരും. എന്നാല്‍ Agso4 റിലാണ്ങ്കില്‍ തന്റെ അധികം വരുന്ന ഇലക്ട്രോണ്‍ നഷ്ട്ടപ്പെടുകയും ചെയ്യും. cu ആകെ നിരാശയിലാണ്. സ്ഥിരതയുടെ കാര്യത്തില്‍ തന്നെക്കാളും ഉയര്‍ന്ന നിലയിലാണെങ്കിലും പൊട്ടന്‍ഷ്യാലിറ്റി കുറവായതിനാല്‍ അവഗണിക്കപ്പെടുന്ന Zn നിനോട് cuവിന് സഹതാപം തോന്നി. എത്ര വലിയവനാണെങ്കിലും Zn ന് ഒരു അഹങ്കാരവുമില്ല. മാത്രവുമല്ല cu വിന്റെ അടുത്തകൂട്ടുകാരനുമാണ് Zn. പലപ്പോഴും Zn തന്നെ ഇലക്ട്രോണുകള്‍ കൊണ്ട് പട്ടിണി മാറ്റിയിട്ടുണ്ട്. അതൊക്കെ ഒര്‍ത്തപ്പോള്‍ ....... ജീവിതം പുലര്‍ത്താന്‍ ഒറ്റൊരു മാര്‍ഗവുമില്ലാതെ Zn വലയുകയാണ്. Zn നിലനില്‍ക്കുന്ന ZnSo4 പുഴയും cu നിലനില്‍ക്കുന്ന cuso4 പുഴയും തമ്മില്‍ പാലം നിര്‍മിച്ച് ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കകം പാലം തയ്യാറായി. നല്ല അസ്സല്‍പാലം. പൊട്ടാഷ്യം നൈട്റ്റില്‍ മുക്കിയെടുത്ത അസ്സല്‍പാലം. Zn ഉന്മേഷഭരിതനായി. തന്റെ ജീവിത രീതിയില്‍ പൊട്ടന്‍ഷ്യാലിറ്റി വ്യത്യാസം വന്ന Zn ഇലക്ട്രോണുകളെ ഒന്നായി so4 പൂഴയിലേക്കൊഴുക്കിവിടാന്‍ തുടങ്ങി. വോള്‍ട്ട് മീറ്റര്‍ മിന്നിപ്രകാശിച്ചു.നിമിശങ്ങള്‍ക്കുള്ളില്‍ ചലനവ്യത്യാസങ്ങള്‍. വൈദ്യുതി പ്രവാഹം. തന്റെ സുഹ്രത്തിനായി cu ഇലക്ട്രോണുകള്‍ വീണ്ടും വീണ്ടും സ്വീകരിച്ചു. Agso4 പുഴയായി ജോലി ചെയ്യുമ്പോള്‍ അതുപകരിക്കുമല്ലോ എന്നൊരാശ്വാസമുണ്ട്. മറ്റെല്ലാം സുഹ്രത്തിനായി വേണ്ടിയുള്ള ത്യാഗം മാത്രം.

                                      -അനുശ്രി.കെ 
                                              X.D


ഈവും വൈദ്യുത ഉല്‍പാദവും.

രാവിലെ അമ്മുവും അപ്പുവും പത്രത്തിലേക്ക് കണ്ണോടിച്ചു. അവര്‍ പത്രത്തില്‍ ഒരു ചോദ്യം കണ്ടു. “വൈദ്യുതി ഉല്‍പാദിക്കുന്ന മത്സ്യം ഏതാണ് ?" അവര്‍ നാളെ വരെ ഉത്തരത്തിന് കാത്തിരിക്കാന്‍ തയ്യാറല്ലായിരുന്നു. അവര്‍ നേരെ ടോം അങ്കിളിന്റെ അടുത്തേക്ക് ഓടി. ടോം അങ്കിള്‍ ഒരു ശാസ്ത്രജ്ഞനാണ്. അമ്മുവിന്റെയും അപ്പുവിന്റെയും സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നത് അങ്കിള്‍ ടോണാണ്. അമ്മു  : അങ്കിള്‍ ഇത് ഞങ്ങളാ അപ്പുവും അമ്മുവും. അങ്കിള്‍ : ദാ....വരുന്നു. (അങ്കിള്‍ പുറത്തു വരുന്നു) അങ്കിള്‍ : എന്താ സുഖം തന്നെയല്ലെ? അമ്മു  : അതൊക്കെപോകട്ടെ അങ്കിള്‍. ഒരു സംശയം ചോദിക്കാന്‍ വന്നതാ. അങ്കിള്‍ : എന്ത് സംശയം? അപ്പു : അങ്കിള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മത്സ്യങ്ങളുണ്ടോ? അങ്കിള്‍ : ഈ മത്സ്യങ്ങളാണ് ഈപ്പുകള്‍. ഇരയെ പിടിക്കാന്‍ വേണ്ടിയുള്ള ഈപ്പിന്റെ തന്ത്രമാണ് ഈഷോക്ക് ട്രീറ്റ്മെന്റ്. അമ്മു : അപ്പോള്‍ ഈപ്പിനെ തൊട്ടാല്‍ ഷോക്കടിക്കുമോ? അങ്കിള്‍ : അതെ അമ്മു. ഇവ ഉള്ളതൊക്കെ അമേരിക്കയിലെ അമസോണ്‍ നദികളിലാണ്. ഇവയുടെ വലിപ്പം കൂടും തോറും വൈദ്യുതി ഉല്‍പാദനം കൂടും. അപ്പു : ഈപ്പുകള്‍ എപ്പോഴും വൈദ്യുതി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുമോ? അങ്കിള്‍ : തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വരെ ഇവയ്ക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ കഴിയും. അവ ചത്തുകഴിഞ്ഞാലും 8 മണിക്കൂര്‍ നേരത്തേക്ക് വൈദ്യുതി പ്രവാഹം ഉണ്ടാകും. അമ്മു : താങ്ക്യൂ അങ്കിള്‍. അപ്പു : ഓരോ ജീവികളുടെ ഓരോ സൂത്രങ്ങളെ.

                                        -ഐശ്വര്യ.ജി
                                              VIII.D


പ്ലാസ്റ്റിക്ക് എന്ന വീരന്‍. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിച്ചേതീരു. കാരണം അത് ആരോഗ്യത്തിനും, പരിസ്ഥിതിതിക്കും അത്രമാത്രം അപകടകരമാണ് നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ബാഗും, ടോയ്സും വരെ ആരോഗ്യത്തിന് ഹാനീകരമാണ്. പ്ലാസ്റ്റിക്ക് ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ പറ്റാത്തവരായി നാം മാറിയിരിക്കുന്നു. അത് ജീവിതത്തിന്റെ വളരെയധികം അത്യാവശ്യമായ ഒരു ഘടകമായ് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഓടകളില്‍ നിറയുമ്പോള്‍ വെള്ളം എങ്ങും പോകാതെ റോഡിലും പരിസര പ്രദേശങ്ങളിലും തളംകെട്ടിക്കിടക്കുന്നു. ഇങ്ങനെ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ മണ്ണിനും മണ്ണിലെ സൂക്ഷ്മജീവികള്‍ക്കും വളരെ ഹാനീകരമാണ്. മണ്ണിനടിയില്‍ കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മണ്ണിനടിയില്‍നിന്നും ഒലിക്കലും നശിക്കുന്നില്ല. കാലാകാലങ്ങളോളം അത് അവിടെ കിടക്കുന്നു. മണ്ണിനടിയില്‍ വായുസഞ്ചാരവും, സൂര്യപ്രകാശവും ഉള്ളില്‍ കിടക്കുന്നത് തടയപ്പെടുന്നു. പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ ഭക്ഷണം വിളമ്പുമ്പോഴോ, കഴിക്കുമ്പോഴോ, ഒഴിക്കുമ്പോഴോ (പ്രത്യേകിച്ച് ചൂടുള്ളവ) അതിലെ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാനിടയുണ്ട്. പറമ്പുകളില്‍ അലക്ഷ്യമായി കിടക്കുന്ന പൊട്ടിയ പ്ലാസ്റ്റിക്ക് പാത്രങ്ങളില്‍ മലിന ജലം കെട്ടിക്കിടന്ന് കൊതുകുകളും മറ്റ് അണുക്കളും പെരുകാന്‍ സാധ്യതയുണ്ട്. റോഡരികില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മലകള്‍ രൂപപ്പെടുന്നത് കാണാം. വായുവും വെളിച്ചവും തടയപ്പെടുന്ന മണ്ണ് ഗുണമില്ലാത്തതായി തീരുന്നു. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഹാനീകരമായ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗവും ദുരുപയോഗവും നിയന്ത്രിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന് പകരമായി പേപ്പര്‍ സഞ്ചികള്‍, തുണി സഞ്ചികള്‍ തുടങ്ങിയവഉപയോഗിക്കാവുന്നതാണ്. ഗ്ലാസുകള്‍, കുപ്പികള്‍ തുടങ്ങിയവയും ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുമ്പോഴുണ്ടാവുന്ന വിഷവാതകം അന്തരീക്ഷത്തിലേക്കുഴര്‍ന്ന് അത് ഭൂമിയുടെ രക്ഷാകവചമായ ഓസോണ്‍ പാളിക്ക് വിള്ളലുണ്ടാക്കുന്നു. മാത്രമല്ല അത് ശ്വസിക്കുമ്പോഴുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇക്കാലത്ത് വളരെ കൂടുതലാണ്. ഇന്ന് കുടിവെള്ളം വാങ്ങാന്‍ കിട്ടുന്നത് പ്ലാസ്റ്റിക്ക് കുപ്പികളിലാണ് ദീര്‍ഘനാള്‍ ഇങ്ങനെ വെള്ളം പ്ലാസ്റ്റിക്ക് ബോട്ടിലുകളില്‍ സൂക്ഷിക്കുമ്പോള്‍ ആ പ്ലാസ്റ്റിക്കിലെ വിഷാംശം വെള്ളത്തില്‍ കലരാനിടയുണ്ട്. ചിലര്‍ ഈ കുപ്പികളില്‍ വെള്ളം ഒഴിഞ്ഞാല്‍ വീണ്ടും വീണ്ടും അതില്‍ വെള്ളം നിറച്ച് ഉപയോഗിക്കുന്നു. ഇതും ആരോഗ്യത്തിന് ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക്ക് നിര്‍മിക്കുന്ന കമ്പനികളിലെ തൊഴിലാളികള്‍ മുതല്‍ അത് ഉപയോഗിക്കുന്നവര്‍ക്കുവരെ ഇതിലെ രാസവസ്തുക്കളുമായി നിരന്തരബന്ധം പുലര്‍ത്തേണ്ടിവരുന്നു. കുറഞ്ഞ വിലയ്ക്ക് ഏതു രൂപഭാവത്തിലും ലഭിക്കുന്നതിനാല്‍ എല്ലാവര്‍ക്കും അതിനോടാണ് താത്പര്യം. പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന രൂക്ഷമായ ആരോഗ്യ- പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമൂഹത്തില്‍ വ്യാപകമായ ബോധവത്ക്കരണം ആവശ്യമാണ്.


ആപ്പിള്‍ മരത്തിന്റെ അനുഭവക്കുറിപ്പുകള്‍. ഭൂമിയുടെ ഗുരുത്വാകര്‍ഷണം എങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ ഞാന്‍ നിയമിക്കപ്പെട്ടു. ഭൂമിയായ എന്റെ അമ്മ പറഞ്ഞാല്‍ അനുസരിക്കതന്നെവേണം. എന്താ ഒരു വഴി എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് ഒരു സൂപ്പര്‍ ഐഡിയ കിട്ടിയത്. തുറസ്സായ ഒരു മൈതാനത്തായിരുന്നു എന്റെ ജനനം. ദിവസവും കുട്ടികളവിടെ വരാറുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ തീരുമാനിച്ചു ഇവിടെ എത്തുന്ന കുട്ടികളാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം എല്ലാവരുടെയും മുമ്പില്‍ കൊണ്ടുവരാം. അതായത് എന്റെ ചില്ലകളില്‍ നിറഞ്ഞു നില്‍ക്കുന്നതിലൊരാപ്പിള്‍ ഏതെങ്കിലും കുട്ടിയുടെ തലയിലേക്കിട്ടു കൊടുത്താല്‍ ആ കുട്ടി താനെ ചിന്തിച്ചു തുടങ്ങുമല്ലോ ഇതിന്റെ കാരണത്തെക്കുറിച്ച്. ആദ്യം എന്റെ മരച്ചുവട്ടിലെത്തിയത് പത്ത് വയസ്സു ള്ള ഒരാണ്‍കുട്ടിയാണ്. ഞാന്‍ അധികം വൈകിപ്പിക്കാതെ ഒരാപ്പിള്‍ ആ കുട്ടിയുടെ തലയിലേക്കിട്ടു കൊടുത്തു. ആ കുട്ടിയുടെ പ്രതികരണം ആലോചിക്കുമ്പോള്‍ ഇന്നും എന്ക്ക് ചിരിവരുന്നു. “എന്റമ്മോ, എന്റെ തല, ഈ ആപ്പിളിനൊക്കെ തലയില്‍ തന്നെ വീഴണോ? ഓ ഇനി ഒയില്‍മെന്റ് തടവിയാലെ വേദന പോകൂ”. എന്നു പറഞ്ഞ് ആകുട്ടി ആപ്പിള്‍ വലിച്ചെറിഞ്ഞ് ഒരോട്ടം. എന്തൊരത്ഭുതം!! കുറച്ചൊന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ആ കുട്ടിക്ക് ലോകപ്രശയ്തമാകാവുന്ന ഒരു തത്വത്തിന് ജന്മം നല്‍കാന്‍ കഴിയുമായിരുന്നു. അടുത്ത ദിവസം എത്തിയത് 14 വയസ്സുള്ള പെണ്‍കുട്ടിയാണ്. ഞാന്‍ ഉടനെ ഒരാപ്പിള്‍ തലയിലേക്കിറുതി കൊടുത്തു. “ആ എന്റെ തല" എന്നും പറഞ്ഞ് അവള്‍ തല തടവിക്കൊണ്ടിരുന്നു. എന്നിട്ട് പറഞ്ഞു "എന്റെ മുടിയൊക്കെ ചീത്തയായി, വീട്ടില്‍ പോയി വീണ്ടും ചാകണം" എന്നു പറഞ്ഞോടി. ഞാന്‍ വീണ്ടും അത്ഭുതപ്പെട്ടു. ഭൂമി എല്ലാം തന്റെ മദ്ധ്യത്തിലേക്ക് ആകര്‍ഷിക്കുന്നു എന്ന മഹാതത്വം കണ്ടുപിടിച്ച് ലോകപ്രശസ്തയാകുവാനുള്ള ഭാഗ്യം ആ കുട്ടിക്കുമില്ല. മുടിയെക്കുറിച്ചും തന്റെ സൌന്ദര്യത്തെക്കുറിച്ചും ഇത്രയുമധികം ചിന്തിക്കാം എന്നാല്‍ എന്തുകൊണ്ടാപ്പിള്‍ താഴെവീണുവെന്ന് ചിന്തിച്ചുകൂട.

                    പിറ്റേദിവസം എത്തിയത് പതിനാറ് വയസ്സുള്ള ആണ്‍കുട്ടിയാണ്. ഈവട്ടം ആപ്പിള്‍ താഴെ വീഴുന്നതിന് മുമ്പേ ഞാന്‍ അത്ഭുതപ്പെട്ടു. കാരണം ആ കുട്ടി എന്റെ ചുവട്ടിലിരിക്കും മുമ്പ് തന്നെ ഉറങ്ങിപ്പോഴി. 
                    അടുത്ത ദിവസം എത്തിയ കുട്ടിയുടെ തലയിലേക്ക് ആപ്പിള്‍ വീണപ്പോള്‍ ആ കുട്ടി "ഹായ് നല്ല പഴുത്ത ആപ്പിള്‍" എന്നും പറഞ്ഞ് അത് കറുമുറെ തിന്നുകഴാണുണ്ടായത്. ആ കുട്ടികക്ക് ആപ്പിള്‍ തിന്നെങ്കിലും ബുദ്ധിയുദിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്തിച്ചു. പക്ഷെ ആ ആപ്പിള്‍ തിന്ന് കഴിഞ്ഞയുടനെ എന്റെ മറ്റൊരാപ്പിളും കൂടികല്ലെറിഞ്ഞിറുത്ത് അവന്‍ ഓടിപ്പോഴി. സ്വന്തം ഭാഗ്യം തിന്നുകയെന്ന് പറഞ്ഞുകേട്ടിട്ട് വരെയില്ല.
                      അടുത്ത ദിവസം വന്ന കുട്ടിയുടെ തലയില്‍ ഞാനിട്ടത് മൂക്കാത്ത ആപ്പിളാണ്. പഴുത്തതാണെന്ന് കണ്ടാല്‍ ആകുട്ടിയും അത് തിന്നാലൊ. എന്നാല്‍ ആ കുട്ടി ആ ആപ്പിള്‍ എറിഞ്ഞ് കളിക്കഴാണ് ചെയ്തത്. 
                       അതിന് ശേഷം എത്തിയതാണ് 13 വയസ്സുള്ള ഒരാണ്‍കുട്ടി. അവന്‍ അവിടെ ഇരുന്നപ്പോള്‍ ഞാന്‍ സ്ഥിരം ചെയ്യുന്നതുപോലെ ആപ്പിള്‍ തലയിലിട്ട് കൊടുത്തു. അവന്റെ പ്രതികരണം എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കി. അവനാ ആപ്പിള്‍ കയ്യിലെടുത്ത് പറഞ്ഞു. "ഇതെന്താ ഈ ആപ്പിള്‍ എന്റെ തലയിലേക്ക് വീണത്. വീട്ടില്‍നിന്ന് കുപ്പിഗ്ലാസ്സ് വീണ് പൊട്ടിയിട്ടുണ്ട്. ഇതൊക്കെയെന്താ മുകളിലേക്ക് പറക്കാത്തത്?താഴേക്ക്, ഭൂമിയിലേക്ക് വീഴാന്‍ കാരണം? നമ്മുടെ ഭൂമി ഒരു കാന്തം പോലെ അതിന്റെ നടുവിലേക്ക് സാധനങ്ങളെ ആകര്‍ഷിക്കുന്നതിന് കാരണമെന്താവാം. ഇതെന്താണ്? ഞാന്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കും ഞാന്‍ കണ്ടു പിടിക്കും”. ആ കുട്ടി ലോകപ്രശസ്തനായ ഒരുപാട്    കണ്ടുപിടിത്തങ്ങള്‍ നടത്തിയ മഹാ പ്രതിഭ സര്‍. ഐസക്ക് ന്യൂട്ടനാണ്. ഗുരുത്വാകര്‍ഷണ തത്വത്തിന് ജന്മം നല്‍കിയത് അദ്ദേഹമാണ്- ഭൂമി എല്ലാ വസ്തുക്കളെയും തന്റെ നടുവിലേക്ക് ആകര്‍ഷിക്കുന്നു. 
                      ഞാന്‍ ചിലപ്പോള്‍ ചിന്തിക്കും ആദ്യമെത്തിയ കുട്ടികള്‍ എത്ര വലിയ ഒരവസരമാണ് കരളഞ്ഞത്? നിര്‍ഭാഗ്യവാന്മാര്‍!
                                   -അന്ജുപ്രദീപ്
                                          X B


ഉണ്ണിക്കുട്ടന്റെ പിറന്നാള്‍.

         ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവന്‍ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി, അമ്പലത്തിലേക്കാണ് ഇന്ന് അച്ചന്‍ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചന്‍ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്. ഒരു ഡോക്ടര്‍ ആയതിനാല്‍ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്. അങ്ങനെ ഉണ്ണിക്കുട്ടന്‍ ദൈവത്തിനോട് പ്രാര്‍ത്തിച്ച് പ്രസാദവുമായി മടങ്ങി.  അങ്ങനെ സൂര്യന്റെ പൊന്‍വെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടില്‍ നടന്നെത്തി. അച്ഛന്‍ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടന്‍ വീട്ടില്‍ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാന്‍ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവന്‍ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛന്‍ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവന്‍ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടന്‍ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാന്‍ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികള്‍, ചുമരില്‍ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ എന്നെഴുതിവച്ചിരിക്കുന്നു. അച്ഛന്‍ വന്നപ്പോള്‍ അവന്‍ അച്ഛനോട് കാര്യം പറഞ്ഞു. അച്ചന്‍ അവനോട് പറഞ്ഞത് പേടിക്കാന്‍ ഒന്നുമില്ല എന്നാണ് എങ്കിലും അവന്‍ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?”  അച്ചന്‍ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാന്‍ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോണ്‍ പേശികളും. റോഡു പേശികള്‍ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോണ്‍ പേശികള്‍ നമ്മെ തീവ്ര വെളിച്ചത്തിലും കാണാന്‍ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പേശികളാണ് കേണ്‍പേശികള്‍”.                          ഉണ്ണിക്കുട്ടന്‍ വീണ്ടും ചോദിച്ചു,”അച്ചാ, എനിക്കിപ്പം ഏത് പേശിയുടെ കുറവാണുള്ളത്?”. “നിനക്ക് പേശിയുടെ കുറവല്ല വിറ്റമിന്‍ ഏ യുടെ കുറവാണ്.” അച്ഛന്‍ പറഞ്ഞു. അവന്‍ ചോദിച്ചു, “അതെന്തിനാ അച്ഛാ വിറ്റമിന്‍ ഏ?” അച്ഛന്‍ പറഞ്ഞു കൊടുത്തു, “റോഡു കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ് റോഡോപ്സിന്‍, അവ പ്രകാശം തട്ടുമ്പോള്‍ റെറ്റിനനും ഓപ്സിനുമായി വിഘടിക്കുന്നു. മങ്ങിയ പ്രകാശത്തില്‍ റെറ്റിനനും ഓപ്സിനും കൂടിച്ചേര്‍ന്ന് റൊഡോപ്സിന്‍ ഉല്‍പാദിപ്പിക്കുന്നു. അതിനായി കുറച്ചു സമയമെടുക്കും. നീ വെയിലത്ത് നടന്ന് വന്നയുടനെയാണ് മായ നിന്നെ മുറിക്കുള്ളിലേക്ക് കൊണ്ടുവന്നത്. അത്രയും നേരം വരെ നിന്റെ കണ്ണിലെ റൊഡോപ്സിന്‍ റെറ്റിനനും ഓപ്സിനും ആയിയാണുണ്ടായത്. നീ പെട്ടെന്ന് മുറിയിലേക്ക് കഴറിയപ്പോള്‍ റെറ്റിനനും ഓപ്സിന്‍ കൂടിച്ചേരാന്‍ തുടങ്ങി, അതാണ് നിനക്ക് കുറച്ച് നേരത്തേക്ക് കണ്മ് കാണാതായത്.”
                       അപ്പോള്‍ മായ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “അയ്യേ ഇത്രയെയുള്ളോ?” എന്നിട്ട് അവള്‍ ഏട്ടനെ തമാശയാക്കിനടന്നു,”അയ്യോ ഏട്ടന്‍പേടിച്ചേ"യെന്ന്. അച്ഛന്‍ ഉണ്ണിക്കുട്ടനും മായയ്ക്കും ഉരുപദേശംകൂടിക്കൊടുത്തു. “വിറ്റമിന്‍ ഏ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ റെറ്റിനനിന്റെ  ഉല്‍പാദനം നടക്കുകയില്ലെന്നും, അതു മൂലം കണ്ണു കാണാതാവുകയും ചെയ്യും. അതുകൊണ്ടെന്റെ മക്കള്‍ കാരറ്റ്, ചാരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും കഴിക്കണം.” 
                           മായയും ഉണ്ണിക്കുട്ടനും വീണ്ടും കളിക്കാന്‍ തുടങ്ങി. അച്ഛന്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു "മോനേ വൈകുന്നേരം പിറന്നാളാഘോഷം നടത്താന്‍ അച്ഛന്‍ വരുമ്പോഴേക്കും തയ്യാറായി ഇരിക്കണേ" മായയും ഉണ്ണിക്കുട്ടനും അച്ഛനെ യാത്രയയച്ച് പിറന്നാള്‍ ആഘോഷത്തിനായി തയ്യാറെടുപ്പു തുടങ്ങി. മായ ഏട്ടനോട് പറഞ്ഞു, “അങ്ങനെ ഇന്ന് ഏട്ടന്റെ പിറന്നാളായിട്ട് നല്ലൊരു പാഠം പഠിച്ചു". 
                                    -ദിവ്യാ സുരേഷ്
                                             X D


== വിശിഷ്ടതാപധാരിത ==

ഒരു കിലോഗ്രാം പദീര്‍ത്ഥത്തിന്‍ താപനില ഒരു കെല്‍വിന്‍ വര്‍ധിപ്പിക്കും. താപം പകല്‍ സമയം കടല്‍കാറ്റും രാത്രിയില്‍ കരക്കാറ്റും വിശിഷ്ടതാപധാരിതതന്‍ മായം ചീറിപായും വാഹനത്തിന്‍ ചൂടാകും റേഡിയേറ്ററിനെ തണുപ്പിക്കും വിശിഷ്ടതാപധാരിത. എങ്ങുമുണ്ട് വിശിഷ്ട താപധാരിത, മണ്ണിലും, വിണ്ണിലും, ജലത്തിലും, വെളിച്ചെണ്ണയിലും, ഐസിലും, അന്തരീക്ഷതാപനില മാറ്റങ്ങളില്‍ നിന്നകറ്റും. മാന്യരെ, ഇത് വിശിഷ്ടതാപധാരിത വിശിഷ്ടമായ താപം തന്‍ ധാരിത.

                                  -റോഷിത.പി.എ
                                         X B


== സ്ക്രീന്‍പ്ലെ ==

കഥാപാത്രങ്ങള്‍ : മനു, അച്ഛന്‍ രാജു, അമ്മ രേഖ.

                        സീന്‍ -1

[അച്ഛനും അമ്മയും മനുവും തമ്മില്‍ വഴക്ക്]

മനു :എനിക്ക് ഇന്ന് ബീച്ചില്‍ പോയേ പറ്റു. അച്ഛന്‍ :എടാ നീ ചോറ് കഴിക്ക് ബാക്കി പിന്നെ ആലോചിക്കാം. മനു :ഇല്ലാ! ഇല്ലാ! ഇല്ലാ! അമ്മ :നിങ്ങള്‍ നിര്‍ബന്ധിക്കണ്ടെന്നേ അവന് വേണേല്‍ അവന്‍ തിന്നട്ടെ. മനു :എന്റെ കൂട്ടുകാരുടെ അച്ചന്മാര്‍ എല്ലാ ആഴ്ച്ചയും അവരെ ബീച്ചില്‍ കൊണ്ടുപോകും. പിന്നെ എന്റെ അച്ഛന് എന്നെ കൊണ്ടു പോയാല്‍ എന്താ? അച്ഛന്‍ :അപ്പോ അതാ പ്രശ്നം ശരി വൈകുന്നേരമാകട്ടെ. അമ്മ :ആ! നിങ്ങള്‍ ഇങ്ങനെ അവനൊത്ത് തുള്ളിക്കൊ....

                       സീന്‍ -2
                   [കടല്‍ത്തീരം]

മനു :എന്ത് രസമാ? വാ അച്ഛാ

        (മനു കടലിനടുത്തേക്ക് ഓടി)

അച്ഛന്‍ :എടാ മനു, നില്‍ക്കടാ.... അമ്മ :നിങ്ങള്‍ പേടിക്കേണ്ടെന്നെ.അവന്‍ കടലില്‍ ഇറങ്ങില്ല. തിരകളെ അവന് പേടിയാ. (മനു പേടിച്ചു കൊണ്ട് തിരിച്ചുവന്നു അമ്മ അവനെ നോക്കി ചിരിച്ചു.) മനു :അച്ഛാ ഇത് കണ്ടോ?

              (അമ്മ വീണ്ടും ചിരിച്ചു.)

മനു :ഇതെന്താ അച്ഛാ കടലിനു മാത്രം ഒരു തിരമാലകള്‍? പുഴയിലും തോടിലും ഞാന്‍ ഇത് കണ്ടിട്ടില്ലല്ലോ!ഇതെങ്ങനാ കടലില്‍ തിരമാല വരുന്നെ? അമ്മ :നേരാ,ചെറുക്കന്‍ ചോദിച്ചത്. ഇത്രയും കാലം ബീച്ചില്‍ വന്നിട്ടും ഞാന്‍ ഇതുവരെ ഇങ്ങനെ ഒന്ന് ആലോചിച്ചിട്ടില്ല.

                     സീന്‍ - 3
       

[മൂന്നു പേരും കടലിനടുത്തേക്ക് നടന്നു.] മനു :പറ അച്ഛാ ഇതെങ്ങനാ ഉണ്ടാകുന്നെ? അച്ഛന്‍  : കാറ്റിന്റെ വീതിയും സമയവും കാറ്റ് വീശിയ ഭാഗത്തെ വെള്ളത്തിന്റെ വീതിയുമാണ് പ്രധാനമായും തിരമാലകള്‍ രൂപപ്പെടാനുള്ള കാരണം. മനു :എന്നു വച്ചാ? അച്ഛന്‍ :അതായത്, കടലിന്റെ ഒരു ഭാഗത്ത് വീശുന്ന കാറ്റിന്റെ വീതിയും അതെടുക്കുന്ന സമയവും ആ ഭാഗത്തെ തിരമാലകളെ സൃഷ്ടിക്കുന്നു. ചെറിയ കാറ്റ് ചെറിയ തിരകളെയും വലിയ കാറ്റ് വലിയ തിരകളെയും സൃഷ്ടിക്കുന്നു. മനു :അപ്പോള്‍ അതിന്റെ നീളം കൂടുകയും കുറയുകയും ചെയ്യുന്നതോ? അച്ഛന്‍ :ഒരിക്കല്‍ തിര രൂപപ്പെട്ടു കഴിഞ്ഞാല്‍ അവ കാറ്റിനെ കൂടുതല്‍ ആകര്‍ഷിക്കുന്നു. കാറ്റിന്റെ ദിശയും വീതിയും ശരിയായ കണക്കിലാണെങ്കില്‍ വലിയ തിരമാലകള്‍ വരെ രൂപപ്പെട്ടേക്കാം. മനു :ആ ......സുനാമി വന്നത് ഇങ്ങനെയാണല്ലെ? അച്ഛന്‍ :ഇത് മാത്രമല്ല. കടലിനെ ഉപദ്രവിക്കുന്ന എന്തു നടന്നാലും കടല്‍ പ്രതികരിക്കും. ഭൂമി കുലുക്കവും വിള്ളലുകളും സുനാമി ഉത്ഭവിക്കാന്‍ കാരണമാകുന്നു. ജല നിരപ്പിനെ ആധാരമാക്കിയാണ് സുനീമിയുടെ ഉയരവും. ജല നിരപ്പ് വര്‍ദ്ധിക്കും തോറും സുനാമിയും വര്‍ദ്ധിക്കുന്നു. മനു :ഈ തിരമാലകളെ നമുക്ക് അളക്കാന്‍ സാധിക്കുമോ? അച്ഛന്‍ :തിരമാലകള്‍ ഒരിക്കലും ഒരേ ഉയരത്തില്‍ ഉണ്ടാകാറില്ല. അതിനാല്‍ പ്രത്യേക ഉപകരണം കൊണ്ട് അതിന്റെ ശരാശരി ഉയരം കണ്ടുപിടിക്കുന്നു. മനു :ഇത്രയും കഷ്ട്പ്പെട്ടു ഉണ്ടാകുന്ന തിരമാലകള്‍ തീരത്ത് എത്തുമ്പോള്‍ പൊട്ടിപ്പോകുന്നത് എന്തിനാലാണ് ? അച്ഛന്‍ :തിരകളുടെ ശക്തിയും അതിനെ താങ്ങുന്ന വെള്ളത്തിന്റെ വീതി അനുസരിച്ചാണ്. തീരത്തെത്തുമ്പോള്‍ ജലനിരപ്പ് കുറയുന്നു. ഒപ്പം തിരകളും പൊട്ടിപ്പോകുന്നു. പ്രധാനമായും മൂന്നു തരത്തില്‍ തിരമാലകള്‍ പൊട്ടാറുണ്ട്. Spilling / Rolling. plunging / dumping. Surging. മൂന്നും വ്യത്യസ്ഥമായ തരത്തിലാണ് പെരുമാറുന്നത്. അമ്മ :കൊച്ച് നിര്‍ബന്ധിച്ചാണെലും ഇവിടെ വന്നതുകൊണ്ട് കുറെ കാര്യങ്ങള്‍ മനസ്സിലായി. ശരി പോകാം. മനു :അച്ഛാ.... രാത്രിയാകാറായി തിരകള്‍ ദേ കയറി വരുന്നു വാ നമുക്ക് പോകാം.

                                 -അനാമിക അര്‍ജുന്‍
                                         VIII D


 മരത്തിെന്‍റ വില 
                            വേറിട്ടൊരു ചിന്ത
        ഒരു മരത്തിറെ൯ വില കേവലം അതിറെ൯ തടിയുടെ വില മാത്രമായ് കണക്കിലെടുത്ത് നിശ്ചയിക്കാനാവില്ല. വ൪ഷാവ൪ഷം അതു ചെയതു വരുന്ന സേവനങ്ങളുടെ വില കൂടി കുട്ടേണ്ടിയിരിക്കും.
 ഉദ്ദാഹരണത്തിന് 50 വ൪ഷത്തെ സേവനത്തിന് ഒരു മരത്തിനു നല്‍കേണ്ട വില.

1.കിലോഗ്രാമിന് 20 രൂപവച്ച് 50000 കി.ഗ്രാം ഓക്സിജ൯ നല്‍കുന്നതിനുള്ള പ്രതിഫലം , 100000 രൂപ . 2.അന്തരീക്ഷ മലിനീകരണം തടഞ്ഞതിന് 1000000 3.വെള്ളം സംഭരിച്ചതിനും നീരാവിയായ് മാറ്റിയതിനുമുള്ള പ്രതിഫലം, 800000 രൂപ 4.മണ്ണൊലിപ്പ് തടയുന്നതിനും വളം നല്‍കുന്നതിനും പ്രതിഫലം, 600000 രൂപ. 5.കല൪പ്പില്ലാത്ത ഔഷധങ്ങള്‍‍ നല്‍കിയതിനുള്ള പ്രതിഫല, 250000രൂപ. 6.പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും താമസസൗകര്യം നല്‍കിയതിനുള്ള പ്രതിഫലം, 500000 7.കാര്‍ബണ്‍ഡൈഓക്സൈഡ് വലിച്ചെടുത്ത് സുകമായ കാലാവസ്ഥ പ്രതിധ്വാനം ചെയ്തതിന് -100000 ആകെ തുക :6500000രൂപ

                വൃക്ഷങ്ങള്‍ നശിപ്പിച്ച് സര്‍വ്വനാശത്തിന്          വഴിയൊരുക്കുന്നതിനിടയില്‍ ഒരു നിമിഷം ...................
                      ഒന്നു ചിന്തിച്ച് നോക്കൂ.............