ക്ലബ്ബുകൾ

എ.എം.എൽ.പി സ്കൂൾ വില്ലൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ : വിദ്യാരംഗം ഗ്രീൻ ലൈൻ കാർഷിക ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഗണിത ക്ലബ്ബ് ആരോഗ്യ ക്ലബ്ബ് സുരക്ഷ ക്ലബ്ബ്
അറബി ക്ലബ്ബ്

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട്

ക്ലബ്ബുകളെ പരിചയപ്പെടാം

വിദ്യാരംഗം കലാ സാഹിത്യവേദി

 
2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു
 
2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു
 
2015-16 അധ്യയന വർഷത്തേ മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാം സബ് ജില്ലയിൽ എൽ.പി. തലത്തിൽ ഒന്നാം സ്ഥാനം . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ജയപ്രകാശ് സാറിൽ നിന്ന് ഏറ്റ് വാങ്ങുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ്‌ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്

2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം

 
2017 ൽ വിദ്യാരംഗം മലപ്പുറം ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു

2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.

വിദ്യാരംഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ

2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന വായന വാരാഘോഷത്തിൻ്റെ ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്.

അമ്മ മലയാളം

 

2013 ൽ മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചതിന് ശേഷം എല്ലാ വർഷവും നവംബർ മാസം മുതൽ മാതൃഭാഷയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ എല്ലാ വർഷവും സ്കൂളിൽ നടന്നുവരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരൻമാർ ആണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കാറുള്ളത്.കഥ ശിൽപശാല, കവിത ശിൽപശാല, നാടകശിൽപശാല, വിവിധ യാത്രകൾ, മാഗസീനുകൾ, ചലച്ചിത്രോത്സവങ്ങൾ, അഭിമുഖങ്ങൾ തുടങ്ങീ വ്യത്യസ്ഥ പരിപാടികൾ നടന്നുവരുന്നു. വേദിക കലാ കേന്ദ്രം

 
വേദിക കലാ കേന്ദ്രം ഉദ്ഘാടന പോസ്റ്റർ

വിദ്യാർത്ഥികളുടെ സർഗവാസനകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി വേദിക കലാ കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്കൂളിൽ തുടങ്ങിയത്.2014 ഫെബ്രുവരി 5 ന് പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ.കെ.വി.എം ഉണ്ണിയാണ് കേന്ദ്രം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.കലാകേന്ദ്രത്തിൻ്റെ ലോഗോ ഇന്ത്യന്നൂർ ബാലകൃഷ്ണൻ മാസ്റ്റർ ആണ് രൂപകൽപ്പന ചെയ്തത്.തുടക്കത്തിൻ ഇന്ത്യന്നൂർ ബാലകൃണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന പരിശീലനം നൽകി.ഇപ്പോൾ പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ ചാലിൽ സുഭാഷ് മാഷ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്

ലൈബ്രറി നിറക്കൽ

 
ലൈബ്രറി നിറക്കൽ പദ്ധതിക്ക് പിന്തുണ തേടികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾക്ക് അയച്ച കത്തിൻ്റെ മാതൃക


 
ലൈബ്രറി നിറക്കൽ ഉദ്ഘാടന ബാനർ

സ്കൂളിലെ നിലവിലുണ്ടായിരുന്ന ലൈബ്രറി പുസ്തകങ്ങൾ കാലപ്പഴക്കം കൊണ്ട് കുറേ നശിച്ച് പോയിരുന്നു.അതു പോലെ ആവശ്യത്തിന് പുസ്തകങ്ങൾ ലൈബ്രറിയിൽ ഇല്ലായിരുന്നു.ഇത് പരിഹരിക്കാനാണ് വിദ്യാരംഗം കലാ സാഹിത്യ വേദി ലൈബ്രറി നിറയ്ക്കൽ എന്ന പേരിൽ ഒരു വ്യത്യസ്ഥ പരിപാടി ആസൂത്രണം ചെയ്തത്.ഒരു ലക്ഷം രൂപയുടെ പുസ്തങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. പരിപാടിയുടെ ധനസമാഹാരണത്തിനായി വിദ്യാർത്ഥികളുടെ വീടുകളിൽ തുണികൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി സ്ഥാപിച്ചു.കുട്ടികളും വീട്ടുകാരും അതിൽ പണം നിക്ഷേപിച്ചു.അങ്ങനെ കിട്ടിയ പണവും പൂർവ്വ വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളും നൽകിയ ഫണ്ട് ഉപയോഗിച്ച് മികച്ച ഒരു ലൈബ്രറി ഒരുക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. ലോകമാതൃഭാഷ ദിനത്തിൽ പുസ്തകങ്ങൾ പ്രശസ്ത കവി പവിത്രൻ തീക്കുനി[1] സ്കൂളിന് കൈമാറി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി വലിയപറമ്പിൽ നിന്നും സ്കൂളിലേക്ക് നടന്ന ഘോഷയാത്രയും മനോഹരമായിരുന്നു.

വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം

 
2017 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ.മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018ലെ പ്രവർത്തന ഉദ്ഘാടനം സിനിമ നാടക നടൻ ശ്രീ മുഹമ്മദ് പേരാമ്പ്രയാണ് നിർവ്വഹിച്ചത്. രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഏറെ ആകർഷിക്കുന്ന തരത്തിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, പി.ടി.എം വില്ലൂർ ,കബീർ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. വിദ്യാരംഗം 2018ലെ പ്രവർത്തന ഉദ്ഘാടനം

 
വിദ്യാരംഗം 2017ലെ പ്രവർത്തന ഉദ്ഘാടനം ശ്രീ മണമ്പൂർ രാജൻ ബാബു നിർവ്വഹിക്കുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2018 ലെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചത് പ്രശസ്ത കവി ശ്രീ മണമ്പൂർ രാജൻ ബാബു ആണ്