സാൻതോം എച്ച്.എസ്. കണമല/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhome (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ്ക്രോസ്സ് കഷ്ടപ്പെടുന്നവരെ സഹായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയർ റെഡ്ക്രോസ്സ്

    കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്സ്. സ്വിറ്റ്സർലണ്ടുകാരനായ 'ജീൻ ഹെൻറി ഡ്യൂനന്റിന്റെ ശ്രമഫലമായി 1863 - ലാണ് റെഡ്ക്രോസ്സ് സ്ഥാപിതമായത്. ഇന്ന് ലോകത്തിൽ 150 ലധികം രാജ്യങ്ങളിൽ റെഡ്ക്രോസ്സിന് ശാഖകളുണ്ട്.
    " I serve " എന്ന മുദ്രാവാക്യവുമായി 2013 ലാണ് ജെ. ആർ സി(ജൂനിയർ റെഡ് cross) കേരളത്തിലെത്തിയത്. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക, പ്രാഥമികശുശ്രുഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജൂനിയർ റെഡ് ക്രോസ്സിനുള്ളത്.സഹജീവികളുടെ പ്രയാസങ്ങൾ മനസിലാക്കി, തങ്ങളാൽ കഴിയുന്ന വിധം അവരെ സഹായിക്കുവാൻ ജൂനിയർ റെഡ് ക്രോസ്സിലെ കുട്ടികൾ മുൻകൈ എടുക്കുന്നു. നമ്മുടെ സ്കൂളിൽ ഈ വർഷം 8,9,10 ക്ലാസ്സുകളിലായി 58 കുട്ടികൾ ഈ സംഘടനയിലുണ്ട്.8,9,10 ക്ലാസ്സുകളിൽ നടക്കുന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക്‌ ലഭ്യമാകുക.10 മാർക്കാണ് ഗ്രേസ് മാർക്ക്‌.

കൗൺസിലേഴ്‌സ് - ജോളി ആന്റണി, സന്ധ്യ മാണി.