എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
• വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്തുന്നതിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുടെ പങ്ക് നിർണായകമാണ് 2021 22 വർഷത്തെ പ്രവർത്തനങ്ങ ളുടെ ഉദ്ഘാടനം
14 8 2021 2 പി എമ്മിന് പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ ശ്രീ ജോസ് വട്ടപ്പലം ഗൂഗിൾ മീറ്റ് വഴി നടത്തി വായനാദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം ,കേരള ഗാനം ,പുസ്തകനിരൂപണം, വായനാമത്സരം , കൈയ്യെഴുത്തു മത്സരം കേരള ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തി. അതോടൊപ്പം വിവിധ കലാപരിപാടികളും നടത്തപ്പെട്ടു .അതുപോലെ ബഷീർ ദിന അനുസ്മരണവും വളരെ സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച ഷോർട്ട് വീഡിയോ വളരെ ശ്രദ്ധേയമായി .ബഷീർ കൃതികളെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചത് . പാത്തുമ്മയുടെ ആട് മതിലുകൾ മുതലായ കൃതികൾ രംഗാവിഷ്കാരം നടത്തി .നവംബർ 1 കേരളപ്പിറവി യോട് അനുബന്ധിച്ച് നടത്തിയ പരിപാടികളും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. കേരള ശ്രീമാൻ ,മലയാളി മങ്ക, കേരള ദൃശ്യഭംഗി പകർത്തുന്ന ഫോട്ടോഗ്രാഫി മത്സരം , കേരള ചരിത്ര
ക്വിസ് മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തി