സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/എന്റെ ഗ്രാമം
എന്റെ നാ == എന്റെ നാട് കോരുത്തോട്
പ്രകൃതി സുന്ദരമായ ഒരു മലയോരഗ്രാമ മാണ് കോരുത്തോട്. നാലിമയാർന്ന നിബിഡ വനങ്ങൾ കതിരിട്ട് വെള്ളി കസവുപോലെ ഒഴുകുന്ന അഴുതാ നദി, അതിനപ്പുറത്ത് തുടിക്കുന്ന മനുഷ്യ ജീവിതം വിടർത്തുന്ന നാഗരികതയുടെ ആദ്യ കിരണങ്ങൾ ഏറ്റു വാങ്ങി വെളിച്ചത്തിലേയ്ക്ക് നീങ്ങിക്കൊണ്ട് നാടായി മാറുന്ന ഘോര വിപിനം അതത്രെ ഈ കൊച്ചു ഗ്രാമം. ഭൂമി ശാസ്ത്രപരമായ പ്രത്യേകത നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടതാണ് കോരുത്തോട് എന്ന ഈ കൊച്ചു ഗ്രാമം. ഈ ഗ്രമത്തിലൂടെയാണ് അഴുതാ നദി ഒഴുകുന്നത്. കാടും വന്യമൃഗങ്ങളും ധാരാളമുള്ളതാണ് ഈ പ്രദേശം. മലകളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ധാരാളം മഴ ലഭിക്കുന്നു.
തൊഴിൽ മേഖലകൾ
ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്. വനവിഭവ ശേഖരണമാണ് മറ്റൊരു പ്രധാന തൊഴിൽ മാർഗ്ഗം. ശബരിമല സീസണിലെ കാനനപാതയിലും വഴിയോരത്തുമുള്ള കച്ചവടമാണ് മറ്റൊരു പ്രധാന വരുമാന മാർഗ്ഗം. പ്രധാന വ്വക്തികൾ എം. കെ. രവീന്ദ്രൻ വൈദ്യർ- സ്വാതന്ത്ര്യസമരസേനാനി കെ. ആർ. ഭാസി- കോരുത്തോടിന്റെ വികസനത്തിൽ നിർണ്ണായകമായ പങ്കു വഹിച്ച വ്വക്തിയാണ് കെ. ആർ ഭാസി. കെ. പി. തോമസ് മാഷ്.- മികച്ച കായികാദ്ധ്യാപകൻ, ദേശീയ അവാർഡ്, ദ്രോണാചാര്യാ അവാർഡ് ലഭിച്ചിട്ടുണ്ട്.
സ്ഥാപനങ്ങൾ
സി. കെ. എം. എച്ച്. എസ്. എസ്, ഫോറസ്റ്റ് സ്റ്റേഷൻ, കൃഷി ഭവൻ, ഹോമിയോ ഡിസ്പെൻസറി, ആയുർവ്വദ ആശുപത്രി, മൃഗാശുപത്രി, പഞ്ചായത്താഫീസ്, ക്‌ഷേത്രങ്ങൾ, പള്ളികൾ,.
തനതു കലാരൂപങ്ങൾ
അമ്മൻകുടം, കോൽ കളി, നാടകം