സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ

15:04, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-22 അധ്യയനവർഷത്തെ മികച്ച പ്രവർത്തനങ്ങൾ

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas A U P S വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.

ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. ദൈവാനുഗ്രഹം സ്വന്തമാക്കി ഈ അദ്ധ്യയനം വർഷത്തെ നമുക്ക് വരവേൽക്കാം. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .

    ' മാതാപിതാ ഗുരു ദൈവം 'വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരോടൊപ്പം മാതാപിതാക്കളും കൈ കോർക്കുമ്പോൾ വിജ്ഞാനം ഫലം ചൂടി നിൽക്കുന്ന നന്മ മരങ്ങളാകുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ .

ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം[തിരുത്തുക | മൂലരൂപം തിരുത്തുക]

കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് സെന്റ് തോമസ് എ യു പി സ്കൂളിലേക്ക് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജുസാറിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിക്കുകയും ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു.

യാത്രാമംഗളങ്ങൾ പ്രിയ സാരഥിക്ക്‌

മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂളിനെ വാനോളമുയർത്തി, വിദ്യാ ദീപം പകർന്ന ഗുരുനാഥൻ യാത്രയാകുന്നു. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ, പാഠം പകർന്ന് ഞങ്ങൾക്ക് മാതൃക നൽകിയ സെന്റ് തോമസ് കുടുംബത്തിന്റെ സാരഥയിയായിരുന്നു ബഹു. ബിജു മാത്യു സർ പുതിയ മേച്ചിൽ സ്ഥലത്തിലൂടെ യാത്ര തുടരുന്നു. പിന്നിട്ട വഴികളിൽ സഹപ്രവർത്തകർക്കും മാതാപിതാക്കൾക്കും കുഞ്ഞു മക്കൾക്കും തന്റെ കരം നൽകി കൂട്ടായ്മയുടെ പാഠം പകർന്നു തന്നെ ഒരു നല്ല അധ്യാപകൻ  ഒന്നായിരുന്നു നമ്മൾ. ഒന്നിച്ചായിരുന്നു.

ഈ കുടുംബത്തിൽ നിന്ന് യാത്രയാകുന്നെങ്കിലും സൗഹൃദവലയത്തിനുള്ളിൽ സ്നേഹം പങ്കുവച്ച് കൂടെയുണ്ടാകും എന്നറിയാം. ചില നഷ്ടങ്ങൾ ഉപരി നന്മയ്ക്കുപകരിക്കും. ഞങ്ങളുടെ  നഷ്ടം പഴൂർ സ്കൂളിന്റെ വളർച്ചക്കുപകരിക്കട്ടെ.

          ഒരായിരം ആശംസകൾ നേരുന്നു.

പുതിയ HM ആയി സ്ഥാനമേൽക്കുന്ന ജോൺസൻ സാറിന് പ്രാർത്ഥനാശംസകൾ നേരുന്നു. സെന്റ് തോമസ് സ്കൂളിന് നേതൃത്വം നൽകി   വളർത്താൻ സാറിന് സാധിക്കട്ടെ.