ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
നവപ്രഭ
ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരിന്നു.
-
ഉദ്ഘാടനം ശ്രീമതി അൻസജിത റസ്സൽ
വിദ്യാജ്യോതി
പി.ടി.എ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ)
സാഹിത്യം
കുുട്ടികളുടെ സൃഷ്ടികൾ
നമ്മുടെ സ്കൂളിലെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന ആതിര എസ്. ആർ എന്ന വിദ്യാർത്ഥിയുടെ കവിത. സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഹരിതകം തേങ്ങുന്നു ആകാശനീലിമാം രാഗമാം സ്നിഗ്ധമാം ഈ ചെറുങ്കാറ്റിൻ ഹൃദയസ്പർശിയായ് ആരാമമായി ഏകാന്തനിശ്ചലം ചാലിച്ചൊരായെൻ ഹരിതകവർണ്ണമായ് തോഴിയാം പുഞ്ചപ്പാടവരമ്പിന്നടിത്ത- ട്ടിൽ സൗമ്യമായൊരെൻ നെൽക്കതിരെ നിന്റെ ഹരിതനിലച്ചാർത്തിൻ ശോഭയി- ലേറി ഞാനൊന്നു ചുംബിച്ചോട്ടെ?