എൻ വി എൽ.പി .സ്കൂൾ പെരുമണ്ണ്/ചരിത്രം
1957 ൽ ചെറിയൊരു ഓലഷെഡിൽ ഒരു ഏകാധ്യാപകന്റെ സേവനത്തിൽ പ്രദേശത്തെ പൗര പ്രമുഖൻ നാരായണൻ നമ്പൂതിരി എന്ന വ്യക്തി വിദ്യാലയത്തിനു തുടക്കം കുറിച്ചു. 1960 തോടു കൂടി നാലുവരെ ക്ലാസുകളിൽ നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന നല്ലൊരു വിദ്യാലയമായി മാറി.വർഷങ്ങൾക്ക് ശേഷം സ്ഥാപനം മറ്റൊരു വ്യക്തിക്ക് കൈമാറുകയും ഓലഷെഡ് മാറ്റി പുതിയൊരു ബിൽഡിംഗ് നിർമ്മിതമാവുകയും ചെയ്തു. കാലക്രമേണ വിദ്യാർത്ഥികളുടെ വർദ്ധനവനുസരിച്ച് പ്രധാന ബിൽ സിംഗിനു പുറമേ നാലു ക്ലാസുമുറികളുൾപ്പെടുന്ന മറ്റൊരു ബിൽഡിംഗും നിർമ്മിതമായി. നിലവിൽ എട്ട് ക്ലാസ്സ് മുകളിലായി നൂറിലേറെ വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്നു.
2018-ൽ വീണ്ടും സ്ഥാപന കൈമാറ്റം വന്നു. നിലവിലുള്ള മാനേജർ പുതുതായി ഒരു പാചകപ്പുര നിർമ്മിക്കുകയും ചുമരുകളും കോമ്പൗണ്ടും പരിസ്ഥിതി സൗഹൃദമായി സൗന്ദര്യവൽകരിക്കുകയും പ്രീ പ്രൈമറി ക്ലാസുകൾ സ്ഥാപിക്കുകയും ചെയ്തു.