ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി
എൽ.പി.വിഭാഗം
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ LP വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു.
വീടൊരു വിദ്യാലയം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ LP വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി.
കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
സയൻസ് ക്ലബ്
ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു.