Schoolwiki സംരംഭത്തിൽ നിന്ന്
രാമവർമ്മയുടെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് രൂപം നൽകിയ ക്ലബ്ബാണ് ആർട്ടിസ്റ്റു ക്ലബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടുവർഷം ബിനാലെ സംഘടിപ്പിച്ചു. സ്കൂളിന്റെ മതിലും പ്രവേശനകവാടവും ചിത്രങ്ങളാൽ വർണാഭമാക്കി. കൊച്ചി ബിനാലെയിൽ രാമവർമ യിലെ 5 വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ക്കുക യുണ്ടായി. എല്ലാ വെള്ളിയാഴ്ചകളിലും ചിത്രകഥയിൽ താല്പര്യവും അഭിരുചിയും ഉള്ള വിദ്യാർഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നു.