സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/തിരികെ വിദ്യാലയത്തിലേക്ക് 21

തിരികെ സ്കൂളിലേക്ക്

 
തിരികെ സ്കൂളിലേക്ക്

കോവിഡ് പ്രതിസന്ധിയോട് മല്ലടിച്ച ഒന്നരവർഷക്കാലത്തിനുശേഷം കോവിഡിനോടൊപ്പം പൊരുതാനുറച്ച മനസുമായി അധ്യാപകരും, കുട്ടികളും തിരികെ സ്കൂളിലേക്ക്. ഒപ്പം രക്ഷിതാക്കളുടെ പിന്തുണയും പ്രാർത്ഥനയും. 2021 നവംബര് 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലം തറപ്പേലിന്റെ യും , രാഹുൽ ബ്രിഗേഡിയർ വളണ്ടിയർ മാരുടെയും, പഞ്ചായത്തു- കുടുംബശ്രീ അംഗങ്ങളുടെയും, അധ്യാപരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. സ്കൂൾ പ്രവേശനത്തിന് മുൻപുതന്നെ മാതാപിതാക്കൾക്കുള്ള ഒരു ക്ലാസ് നൽകി. തുടർന്ന് നവംബര് 1, 3 എന്നീ തിയ്യതികളിൽ വിപുലവും എന്നാൽ വ്യത്യസ്തവുമായ രീതിയിൽ പ്രവേശനോത്സവം നടത്തി.

................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ നടപടിക്രമങ്ങൾ

ശുചീകരണ യജ്ഞം

 
ഫോഗിങ്

2021 നവംബര് 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലം തറപ്പേലിന്റെ യും , രാഹുൽ ബ്രിഗേഡിയർ വളണ്ടിയർ മാരുടെയും, പഞ്ചായത്തു- കുടുംബശ്രീ അംഗങ്ങളുടെയും, അധ്യാപരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. എം പി ടി എ പ്രസിഡന്റ് ടിന്റു ബിജു, പി ടി എ വൈസ് പപ്രസിഡന്റ് ജയേഷ് എന്നിവരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഓരോ ക്ലാസ് മുറികളും ഗൺ ഉപയോഗിച്ച് കഴുകുകയും, ഡെസ്ക്, ബെഞ്ച്, മേശ എന്നിവക്ക് പെയിന്റ് അടിക്കുകയും, ഫോഗിങ് നടത്തി അണുനശീകരണം നടത്തുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങൾ സ്കൂളിന്റെ പരിസരത്തുള്ള കാടുകളും , കുറ്റികളും വെട്ടി തീയിട്ടത് നശിപ്പിച്ചു. അധ്യാപകർ സ്കൂളും പരിസരവും മനോഹര ചിത്രങ്ങൾകൊണ്ടും, വർണ്ണ കടലാസുകൊണ്ടും അലങ്കരിച്ചു. കുട്ടികളുടെ നോട്ടം എത്തുന്ന സ്ഥലത്തെല്ലാം ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു. .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ബോധവൽക്കരണ സെമിനാർ

 
സെമിനാർ

കുട്ടികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായി മാതാപിതാക്കൾക്കായി ഒരു ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇതിന്റെ മുഖ്യ വിഷയം തിരികെ സ്കൂളിലേക്ക് കുട്ടികളെ അയക്കുമ്പോൾ മാതാപിതാക്കൾ അറിയേണ്ടതും, ശ്രെദ്ധിക്കേണ്ടതുമായ കാര്യങ്ങൾ എന്തൊക്കെ എന്നാണ്. മാതാപിതാക്കളുടെ താല്പര്യം, സമ്മതപത്രം, സ്കൂളിൽ അയക്കുന്ന കുട്ടിയുടെ കൈയിൽ കരുതേണ്ട വസ്തുക്കൾ, കുട്ടികൾ പാലിക്കേണ്ട ആരോഗ്യ ശീലം എന്നിവയെല്ലാം ഈ സെമിനാറിന്റെ വിഷയങ്ങൾ ആയിരുന്നു. ഓരോ ക്ലാസിലെയും ക്ലാസ് അധ്യാപകർ തന്നെ ആണ് സെമിനാർ നയിച്ചത്. സെമിനാറിൽ മാതാപിതാക്കളുടെ ആശങ്ക ദുരീകരിക്കുവാനും അവസരം ഉണ്ടായിരുന്നു. കൂടാതെ സെമിനാറിൽ പങ്കെടുക്കാത്ത മാതാപിതാക്കളെ വിളിച് നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു.

എസ് ആർ ജി മീറ്റിംഗ്

പ്രവേശനോത്സവം

ഫീഡ്ബാക്ക്