കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ജൂനിയർ റെഡ് ക്രോസ്
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് ... കുട്ടികളായിരിക്കുമ്പോൾ പഠിക്കുന്ന കുഞ്ഞ് കുഞ്ഞ് പാഠങ്ങൾ അവരുടെ ഭാവി ജീവിതത്തിന് മുതൽ കൂട്ടാവും എന്നതിൽ സംശയമില്ല ... 2012 ലാണ് Khss മൂത്താൻ തറയിൽ യൂണിറ്റ് തുടങ്ങിയത് ... തുടർച്ചയായി 8 വർഷമായി Grace mark ഉൾപ്പെടെ നേടാൻ നമ്മുടെ കുട്ടികൾക്കായി ... ഇപ്പോൾ Khss ന്റെ ഒരു ഭാഗം തന്നെയാണ് JRC.അരുൺമാഷിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ഗംഭീരമായി നടക്കുന്നു .