ജി.എച്ച്.എസ്.എസ്. കോറോം/മറ്റ്ക്ലബ്ബുകൾ
കൗൺസിലിംഗ് സെൽ
വളരെ സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കുട്ടികൾ കടന്നു പോകു ന്നത്. കുടുംബത്തിന്റെ ഘടനയിൽ ഉണ്ടായ മാറ്റം, സാങ്കേതിക രംഗത്ത് പ്രത്യേകിച്ച് ആശയ വിനിമയ സങ്കേതങ്ങളിൽ ഉണ്ടായ കുതിച്ചുചാട്ടം, വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് സമുഹത്തിന്റെ ചിന്തയിൽ ഉണ്ടായ മാറ്റം തുടർന്ന് ഇതൊരു മത്സരരംഗമായി തീർന്നത് എല്ലാം കുട്ടികളിലുണ്ടാക്കുന്ന അനുരണനങ്ങൾ ചെറുതല്ല.
വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയിലും വിജയവുമാണ് സ്കൂൾ കൗൺസിലിംഗ് കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ വ്യക്തിപരവും സാമൂഹികവുമായ വികസനത്തെ സഹായിക്കുകയാണ് കൗൺസിലിംഗിലുടെ ചെയ്യുന്നത്.
2019-2020,2020-2021 അദ്ധ്യയന വർഷത്തിൽ സ്കൂളിലെ കൗൺസിലിംഗ് സെൽ നടത്തി വന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചുവടെ പ്രതിപാദിക്കാം.
2019-2020 അദ്ധ്യയന വർഷത്തിൽ കൗൺസിലിംഗ് സെൽ 191 കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിംഗും 36 ഗ്രൂപ്പ് കൗൺസിലിംഗും വിവിധ വിഷയങ്ങളിലായി വീഡിയോപ്രദർശനം ഉൾപ്പെടെ 108 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.(കൗമാര കാലഘട്ടത്തിലെ വെല്ലുവിളികൾ, പരീക്ഷാപ്പേടി, ജീവിത നൈപുണികൾ, മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങൾ, അതിനോടനുബന്ധിച്ച് ക്വിസ് മത്സര, സൈബർ കുറ്റകൃത്യങ്ങൾ, ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ നടത്തി.
പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയും പോഷകാഹാര പ്രദർശനവും നടത്തി. പലതരത്തിലുള്ള നാടൻഭക്ഷണശൈലിയും ഇലക്കറികളെയും പരിചയപ്പെടുത്തുകയും ചെയ്തു.
ഓഗസ്റ്റ് 1-ന് ലോക കൗമാര ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കാലാ സൃഷ്ടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് ‘മഴവില്ല്’ എന്ന പേരിൽ സ്കൂൾ മാഗസിൻ തയ്യാറാക്കി. മികച്ച കാലാ സൃഷ്ടികൾക്ക് സമ്മാനദാനവും നടത്തി. കൗമാര ദിനത്തോടനുബന്ധിച്ച് സ്കൂൾ ഹെൽത്ത് നഴ്സ് മുഖേന കുട്ടികൾക്ക് അനീമിയ സ്ക്രീനിംഗും ബോധവൽക്കരണ ക്ലാസും നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളിൽ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ ശ്രീ രജീഷ് മാസ്റ്റർ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ.ചാത്തുക്കട്ടി ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ കുട്ടികൾക്ക് ചിത്രരചനാ മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തുകയും സ്കൂൾ ഒാഡിറ്റോറിയത്തിൽ വെച്ച് പ്രദർശനം നടത്തുകയും ചെയ്തു.
2020-2021 അദ്ധ്യയന വർഷാരംഭത്തിൽ കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ചിടേണ്ടി വന്നതിനാൽ സ്കൂളിൽ നേരിട്ടുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിച്ചിരുന്നി ല്ല. എങ്കിലും കുട്ടികളെ ടെലിഫോൺ മുഖാന്തിരം ബന്ധപ്പെട്ടു. കൗൺസിലിംഗ്സെൽ സേവനത്തെക്കുറിച്ച് ഒാൺലൈൻ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൗൺസിലിംഗ് ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് കൊടുക്കുകയും കുടുംബപ്രശ്നം അലട്ടുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുകയും, ഗൃഹസന്ദർശനം നടത്തുകയും ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തുട്ടുണ്ട്.
സൈബർ പ്രശ്നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ തുടങ്ങിയവർക്ക് കൃത്യമായ ഫോളോ-അപ്പ് നൽകുന്നതിലുടെ കൗൺസിലിംഗ് സേവനം ഉറപ്പു വരുത്തുന്നുണ്ട്.
സ്കൂൾ തുറക്കാത്തതിനാൽ സമാന പ്രശ്നങ്ങളുമായി വരുന്ന കുട്ടികളെ ഒരുമിച്ചിരുത്തി (ഗ്രൂപ്പ് കൗൺസിലിംഗ്) കൗൺസിലിംഗ് കൊടുക്കാൻ സാധിച്ചില്ല എങ്കിലും 10-ാം തരത്തിലെ കുട്ടികൾക്ക് 2021 ജനുവരി മാസം മുതൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്ലാസുകൾ അനുവദിച്ച സാഹചര്യത്തിൽ കൗൺസിലിംഗ് കൊടുക്കുകയും പ്രശ്നപരിഹാരം കാണുകയും ചെയ്തിരുന്നു.
കൂടാതെ കുട്ടികൾക്കു വേണ്ടി ജീവിത നൈപുണി പരിശീലനം, വ്യക്തിത്വ വികസനം പെൺകുട്ടികൾക്കു വേണ്ടി ആർത്തവ ശുചിത്വം, സൈബർ പ്രശ്നങ്ങൾ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുക്കാറുണ്ട്. പൊതു പരീക്ഷയെഴുതുന്ന പത്താം തരത്തിലെ കുട്ടികൾക്ക് പഠനം എളുപ്പമാക്കാനുള്ള വഴികളും മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിച്ചു. കൂടാതെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.(കോവിഡ് കാല രക്ഷാകർതൃശൈലി, ഒാൺലൈൻ പഠനം:മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ)
ലോക കൗമാരദിനം,കൊറോണക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,പത്താം തരത്തിലെയും +2-വിലെയും കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ് തുടങ്ങി ഒാൺലൈനായി വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു. കൗമാര സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി കൗമാരക്കാരിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത കുറക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുവാനായി 10,+2 കുട്ടികൾക്ക് ടെലി കൗൺസിലിംഗ് സേവനം നൽകി.(SSLC-132, +2 -204)
ഇതിലെല്ലാമുപരി കണ്ണൂർ ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും വയോജനങ്ങൾക്കും ടെലി കൗൺസിലിംഗ് നടത്തി.കൂടാതെ കോവിഡ്-ലോക്ക്ഡൗൺ സമയത്ത് കിഡ്സ് ക്ലബ് രൂപീകരിക്കുകയും കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. (മൈക്രോഗ്രീൻസ്, വേനൽക്കാലത്ത് വീട്ടുമുറ്റത്ത് പക്ഷികൾക്ക് ദാഹജലം നൽകൽ, വീടും പരിസരവും വൃത്തിയാക്കൽ)
കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ശിശു മാനസികാരോഗ്യ വിദഗ്ദർക്ക് റഫർ ചെയ്തിരുന്നു.