ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ
പ്രവേശന കവാടം
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.
ലാബ്
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
ലൈബ്രറി
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.
ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സിൽ പുസ്തകങ്ങൾ വിതരണം നടത്തുകയും ചെയ്‌തു. സ്കൂൾതലത്തിൽ വായന ക്വിസ് മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്തു.
ശാസ്‍ത്ര പാർക്ക്
കമ്പ്യൂട്ടർ ലാബ്
ജൈവവൈവിധ്യ ഉദ്ദ്യാനം
സ്‍റ്റേജ്
സ്‍കൂൾ ബസ്
കളിസ്‍ഥലം
സ്‍കൂൾ ഓഡിറ്റോറിയം
ഷി-ടോയ്‍ലറ്റ്
ഫിൽറ്റർ ചെയ്ത കുടിവെള്ളം
എല്ലാ കുട്ടികൾക്കും അണുവിമുക്ത കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്.