പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്
അവസാനം തിരുത്തിയത്
21-01-2022Pmsammups



ചരിത്രം

നന്നമ്പ്ര പഞ്ചായത്തിൽ ചെറുമുക്ക് ദേശത്ത് 49 വാർഡിൽ ശ്രീ കളത്തിൽ മമ്മദ് ഹാജി മാനേജർ ആയി 1976 ജൂൺ മാസം ഒന്നാം തിയ്യതി മുതൽ പുത്തൻ മാളിയേക്കൽ സയ്യിദ് അലവി മെമ്മോറിയൽ മാപ്പിള അപ്പർ പ്രൈമറി (പി എം സ് എ എം എം യു പി )എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തുടക്കത്തിൽ അഞ്ചാംതരം മാത്രമായി തുടങ്ങി . തുടർന്നുള്ള വർഷങ്ങളിൽ ആറാം തരവും ഏഴാംതരവും പൂർത്തിയായതോടെ സ്കൂൾ നല്ല നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി . 95 ശതമാനത്തിലധികം മുസ്ലിം വിദ്യാർഥികളുള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് സ്കൂൾ ജി ൽ പി സ് ചെറുമുക്കാണ്

ഭൗതികസൗകര്യങ്ങൾ

2008-09 അധ്യയന വർഷം മുതൽ നമ്മുടെ സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്ക്‌ മാറി . വിശാലമായ ക്ലാസ് മുറികളാണ് ഈ കെട്ടിടത്തിൽ ഉള്ളത് . എല്ലാവിധ ആധുനിക സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് . അത്യാധുനിക സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, റീഡിങ് റൂം,സെമിനാർ ഹാൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട് . 2018-19 അധ്യയന വർഷം മുതൽ ഓഫീസ്‌ റൂം ആധുനിക സൗകര്യങ്ങളോടെ ഒന്നാം നിലയിലേക്ക് മാറ്റി.

2018-19 അധ്യയന വർഷം മുതൽ അത്യാധുനിക സൗകര്യങ്ങളോടെ സ്കൂളിൽ ഒരു ടർഫ് പ്ലേ ഗ്രൗണ്ട് തുടങ്ങി.സ്കൂളിൽ നല്ലൊരു മെസ് റൂമും പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരൂരങ്ങാടി വഴി വരുന്നവർ തിരൂരങ്ങാടിയിൽ നിന്നും കുണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ ചെറുമുക്കിൽ എത്താം.


  • ട്രെയിൻ വഴി വരുന്നവർ പരപ്പനങ്ങാടിയിൽ ട്രെയിൻ ഇറങ്ങി തിരൂരങ്ങാടി ഭാഗത്തേക്കുള്ള ബസ്സിൽ കയറണം. തിരൂരങ്ങാടിയിൽ ബസ്സിറങ്ങി ചെറുമുക്ക് ഭാഗത്തേക്കുള്ള ബസ്സിലോ മറ്റു വാഹനങ്ങളിലോ കയറണം. ചെറുമുക്ക് അങ്ങാടിയിൽ എത്തി കഴിഞ്ഞാൽ ജീലാനി നഗർ ഭാഗത്തേക്ക്‌ വരണം. അങ്ങനെ നമുക്ക് നമ്മുടെ സ്കൂൾ കണ്ടെത്താൻ സാധിക്കും==വഴികാട്ടി==

{{#multimaps:111.026888,75.926926|zoom=18}}