ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സർക്കാർ അംഗീകാരത്തോടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി , ഗണിതം മധുരം എന്നിങ്ങനെയുള്ള പദ്ധതികളെല്ലാം വിദ്യാലയത്തിൽ ഏറ്റവും ഭംഗിയായി തന്നെ നടന്നുവരുന്നു. ദിനാചരണങ്ങൾ എല്ലാം രേഖകളിൽ ഒതുക്കാതെ മികവുറ്റ രീതിയിൽ നടത്താൻ പരിശ്രമിക്കുന്നുണ്ട്.
2021- 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തന്നെ ഗൂഗിൾ മീറ്റ് വഴി നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ഓൺലൈനായി പങ്കെടുക്കകുയും കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി നടത്തി. അതിൻറെ ഭാഗമായി കുട്ടികൾ വീട്ടിൽ ഒരു മരം നടുകയും അതിൻറെ ഫോട്ടോ അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. അതോടൊപ്പം തന്നെ പോസ്റ്റർ, പ്രസംഗം, അതും കവിതചൊല്ലൽ, പരിസ്ഥിതിദിന കുറിപ്പുകൾ എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.