സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35005 (സംവാദം | സംഭാവനകൾ) (e)

ജൂനിയർ റെഡ് ക്രോസ്

"I Serve" എന്ന മുദ്രാവാക്യവുമായി ജെ.ആർ.സി 2013 ൽ കേരളത്തിലെത്തി. ഈ വിദ്യാലയ മുറ്റത്തേക്ക് 2014 ഇൽ ആണ് ജെ.ആർ.സി കടന്നു വന്നത്.

കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക, പ്രാഥമിക ശുശ്രൂഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജെ.ആർ.സി ഉയർത്തിക്കാട്ടുന്നത്. 8, 9,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കാണ് ഇതിന്റെ ഭാഗമാവനുള്ള അവസരം ലഭിക്കുന്നത്. 8 ലെ കുട്ടികൾ ജെ.ആർ.സി എ ലെവെൽ പരീക്ഷ എഴുതി അംഗത്വം നേടുന്നു. 9 ലെ കുട്ടികളെ ജെ.ആർ.സി ബി ലെവൽ എന്നും 10 ലെ കുട്ടികൾ ജെ ആർ സി സി ലെവൽ എന്നും കാറ്റഗറി തിരിച്ചു പഠനവും പരീക്ഷയും പ്രവർത്തനവും നടത്തുന്നു. ജെ.ആർ.സി സി ലെവെൽ പരീക്ഷ പാസ്സകുന്ന ക്കുട്ടികൾക്ക് പത്ത് മാർക്ക് ഗ്രേസ്സ് മാർക്കായി ലഭിക്കുന്നുണ്ട്.

ശ്രീമതി. കമറുന്നിസ ജെ.ആർ.സി കൗൺസിലരായി പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ.ആർ.സി സജീവമായി പ്രവർത്തിച്ചു വരുന്നു.