ഗവ. യു പി എസ് ചാല/ചരിത്രം
1879-ൽ ആയില്യം തിരുനാളിൻ്റെ കാലത്ത് സ്ഥാപികപ്പെട്ട ചാല വെർണാക്കുലർ യു.പി സ്കൂൾ, സ്വാതന്ത്ര്യ സമരത്തിൻ്റെ തീച്ചൂളയിൽ വളർന്ന് രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിൽ തനതായ സംഭാവനകൾ നൽകി. സ്വാതന്ത്ര്യാനന്തരം ഗവ.യു.പി.എസ് ചാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ട സ്കൂൾ, ഇന്ന് വിദ്യാലയവും സമൂഹവുമായുള്ള പരസ്പര സഹകരണത്തിൻ്റെ മാതൃകയായി, തിരുവന്തപുരത്തിൻ്റെ വ്യാപാര തലസ്ഥാനമായ ചാലയിൽ തലയുയർത്തി നിൽക്കുന്നു.
ഹെഡ്മാസ്റ്റർ സജീവ നേതൃത്വം നൽകുന്ന അദ്ധ്യാപകരുടെ കൂട്ടായ്മയും പി.റ്റി.എ പ്രസിഡൻ്റ് നേതൃത്വം നൽകുന്ന സാമൂഹിക സഹകരണവും, നഗരസഭ, എസ്.എസ്.എ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, മാധ്യമങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തെ മികവിൻ്റെ കേന്ദ്രമാക്കി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |