ഗവ. എൽ പി എസ് തോന്നയ്ക്കൽ/മാഗസിൻ

22:53, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('കുഞ്ഞുമനസ്സുകളിൽ വിരിയുന്ന ഓരോ ചിന്തയും കഥയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുഞ്ഞുമനസ്സുകളിൽ വിരിയുന്ന ഓരോ ചിന്തയും കഥയായോ കവിതയായോ രൂപാന്തരം പ്രാപിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . അപ്പോഴത് വിദ്യാലയത്തിലെ ഓരോ കരങ്ങളിലും എത്തിച്ചേരുമ്പോൾ എന്തായിരിക്കും.... അതാണ് അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. വർഷങ്ങളായി തന്നെ നമ്മുടെ വിദ്യാലയത്തിൽ സ്കൂൾ മാഗസിൻ പുറത്തിറക്കുന്നു. ഓരോ അക്കാദമിക വർഷ അവസാനവും കുട്ടികളുടെ രചനകൾ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിലെ മാഗസിൻ "കിളിക്കൊഞ്ചൽ" പുറത്തിറങ്ങുന്നു. പ്രധാനമായും പഠന പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കുട്ടികളുടെ രചനയാണ് ഉൾപ്പെടുത്തുന്നത്. 2020-21 അക്കാദമിക വർഷം കിളിക്കൊഞ്ചൽ മാഗസിൻറെ ഡിജിറ്റൽ എഡിഷൻ പുറത്തിറക്കുവാൻ സാധിച്ചു.