സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗം എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് മത്സരം നടത്തി. പരിസ്ഥിതിസംരക്ഷണം എന്ന വിഷയവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ വീഡിയോ ഫോട്ടോസ് എന്നിവ ഉൾപ്പെടുത്തി പ്രസന്റേഷൻ തയ്യാറാക്കി.

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്തദാന ദിനം ആഘോഷിച്ചു. രക്തദാനത്തിലൂടെ മഹത്വം കുട്ടികളിലേക്ക് എത്തിക്കുവാൻ പ്രവർത്തനം വഴിയൊരുക്കി. രക്തദാനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കവിത, മോണോആക്ട്, സ്കിറ്റ് കൊളാഷ് പ്രസംഗം എന്നീ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ചേർത്തിണക്കി ഒരു വീഡിയോ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകുകയും ചെയ്തു.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനം ആചരിച്ചു. വെർച്ച ആയി സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ അഗസ്റ്റിൻ കുട്ടനെല്ലൂർ ( കവി, സാംസ്കാരിക പ്രവർത്തകൻ) മുഖ്യപ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട പ്രസ്സ് അധ്യാപിക ശ്രീമതി അനുടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം ശ്രീമതി ഇ. സരസ്വതി ടീച്ചർ നിർവഹിച്ചു. സംഗീത അധ്യാപിക അഷിത ടീച്ചർ പ്രാർഥനയും  6-ാം ക്ലാസ് വിദ്യാർഥി നവനീത് കൃഷ്ണ സ്വാഗതവും ടെസ്സി ഡി വെള്ളറടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. തുടർന്ന് ഒരാഴ്ച കാലം (19 -25) വായനാ വാരമായി ആഘോഷിക്കാനും തീരുമാനിച്ചു.

യോഗ ദിനത്തിൽ വെബിനാർ സംഘടിപ്പിച്ചു. തദവസരത്തിൽ ശ്രീ ബാലു (ആർട്ട് ഓഫ് ലിവിങ്ങ് , ജേർണലിസ്റ്റ്, ഫേമലി കൗൺസിലർ ) ഉദ്ഘാടനം നിർവഹിച്ചു. ഇൻസ്ട്രക്ടർ ശ്രീ ഉണ്ണി അധ്യാപകർക്കും വിദ്യാർഥികൾക്കുമായി യോഗാസനങ്ങൾ, പരിശീലന രീതികൾ എന്നീ ക്ലാസുക ൾനൽകി. വിദ്യാർഥികളും അധ്യാപകരും പരിപാടികളിൽ പങ്കെടുക്കുകയും യോഗയുടെ പ്രാധാന്യം ഉൾക്കൊള്ളുകയും ചെയ്തു.

ലോകസംഗീതാദിനം സമുചിതമായി ആഘോഷിച്ചു . സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ , ഗായകൻ സന്നിധാനന്ദൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി . ജോമോൻ മാസ്റ്റർ സ്വാഗതം ആശംസിച്ച പരിപാടിയിൽ മലയാളം അദ്ധ്യാപിക സിതാര ടീച്ചർ ആശംസകൾ അർപ്പിച്ചു . സംഗീത അദ്ധ്യാപിക അഷിത ടീച്ചർ നന്ദി പ്രകാശനം നടത്തി . കുട്ടികളുടെ പരിപാടി  സംഗീത ദിനത്തിന് മാറ്റുകൂട്ടി .

ജൂൺ 19നു ആരംഭിച്ച  വായനാദിനം ജൂൺ 25 വരെ വായനാവാരമായി ആഘോഷിച്ചു. വായിച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തൽ , ഇഷ്ടകഥാപാത്രത്തെ  അവതരിപ്പിക്കാൻ , കവിതാലാപനം  തുടങ്ങിയ പരിപാടികൾ നടത്തി വീഡിയോ അവതരണം തയ്യാറാക്കി . വായനാവാരത്തിനോടനുബന്ധിച്ചു നടത്തിയ പ്രശ്‌നോത്തര മത്സരത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു .

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ച ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയിൽ കവിത, മോണോആക്ട്, പോസ്റ്റർ എന്നീ ഇനങ്ങൾ അവതരിപ്പിക്കുകയും നല്ല നിലവാരം പുലർത്തിയവ തിരഞ്ഞെടുത്ത് വീഡിയോ അവതരണം  തയ്യാറാക്കുകയും ചെയ്തു

ജൂൺ 27 ന് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും അതിനോടനുബന്ധിച്ച് ഹെലൻ കെല്ലർ ദിനവും ആചരിച്ചു. അതുൽ എ. എസ്‌. സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഉത്ഘാടനം ശ്രീ. ഡോ. നിവേദിത കളരിക്കൽ . (അസിസ്റ്റന്റ് പ്രൊഫസർ ഗുജറാത്ത് യൂണിവേഴ്സിറ്റി )നിർവഹിച്ചു . ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ഹെലൻ കെല്ലർ ദിനവുമായി ബന്ധപ്പെട്ട് ഹെലൻ കെല്ലർ ഫാൻസി ഡ്രസ്സ് മത്സരം വേറിട്ട അനുഭവം സമ്മാനിച്ചു. കുട്ടികളും വളരെ ഉത്സാഹത്തിലാണ് ആ പരിപാടിയെ ഏറ്റെടുത്തത്.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. ബഷീർ - ജീവിതവും കൃതികളും എന്ന വിഷയത്തിൽ ഡോ.കെ ജി ശിവ ലാൽ ( മലയാളം അദ്ധ്യാപകൻ നളന്ദ എച്ച് എസ് എസ് കിഴപ്പിളളിക്കര ) മുഖ്യപ്രഭാഷണം നടത്തി. ബഷീർ കൃതികളെ അടിസ്ഥാനപ്പെടുത്തി കഥാപാത്രആവിഷ്ക്കാരം, സ്കിറ്റ്, ആസ്വാദനം എന്നിവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. ബഷീർ കൃതികളെ അടിസ്ഥാനപ്പെടുത്തി പ്രശ്നോത്തരിയും സംഘടിപ്പിച്ചു.

ജൂലായ് 11 ന് സോഷ്യൽ ക്ലബ് ഉദ്ഘാടനവും ജനസംഖ്യാ ദിനാചരണവും നടന്നു. മുൻ പ്രധാനധ്യാപിക സൂസി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രസന്റേഷൻ തയ്യാറാക്കി. വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തയ്യാറാക്കിയ പ്രസന്റേഷൻ വാട്സ് അപ്പ് ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികൾക്ക് നൽകി.

ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ആയാണ് ആഘോഷം സംഘടിപ്പിച്ചത്. നാട്ടിക കോളേജിലെ അസിസ്റ്റൻഡ് പ്രൊഫ. സൗമ്യ നിധിൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി ചാന്ദ്രയാത്ര ആവിഷ്ക്കരണം, ചാന്ദ്രദിനം ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 നു പൈദിനം  ആഘോഷിച്ചു . വിദ്യാർത്ഥികൾക്കായി വിവിധ പ്രവർത്തനങ്ങൾ നൽകി . പൈദിനവുമായി ബന്ധപെട്ടു ക്വിസ് മത്സരവും വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി

ജൂലൈ 31 ഹിന്ദി ക്ലബ് രൂപീകരണവും പ്രേംചന്ദ് ദിനാചരണവും  നടത്തി. ഐശ്വര്യയുടെ പ്രാർത്ഥനയോടു കൂടി  തുടങ്ങിയ  പരിപാടിയുടെ സ്വാഗതം  കൃഷ്ണപ്രസാദ് നടത്തി. നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ അധ്യാപികയായിരുന്ന മറിയാമ്മ ടീച്ചർ ആയിരുന്നു  ഈ  പരിപാടി ഉദ്ഘാടനം ചെയ്തത്. ഹിന്ദി ക്ലബ്ബിൻറെ  ആവശ്യകതയെക്കുറിച്ചും  പ്രേംചന്ദ്  ദിനാചരണ ത്തെകുറിച്ചും കുട്ടികൾക്ക്  നല്ല സന്ദേശം നൽകി .ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് എട്ടാംക്ലാസിലെ ജാനകി സംസാരിച്ചു  പ്രേംചന്ദ് എന്ന ഉപന്യാസ സാമ്രാട്ടിനെ പരിചയപ്പെടുത്തലും അദ്ദേഹത്തിൻറെ പ്രസിദ്ധമായ കൃതികളിലേക്ക്  ഒരു  എത്തിനോട്ടവും അക്ഷയ് കുമാർ നടത്തി . അദ്ദേഹത്തിൻറെ പ്രസിദ്ധ കൃതിയായ 'ഗോദാൻ' ഉപന്യാസത്തെ കുറിച്ച്  ഒമ്പതാം ക്ലാസിലെ തേജസ് സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ മത്സരങ്ങൾ നടത്തിയിരുന്നു ഒന്നു മികച്ചവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഒരു ലഘു നാടകവും ഉണ്ടായി. തേജസിന്റെ നന്ദിയോടു കൂടി പരിപാടികൾ അവസാനിച്ചു