ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാധമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം