ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തോട്ടിങ്കര ഭഗവതി

പന്തവും കോത്തിരി യും കൊണ്ട് അലങ്കാര ത്തോടുകൂടി ഈ ഭഗവതിയെ കാവുകളിൽ കെട്ടിയാടുന്ന അതിനുപുറമേ വയൽ തിറ യോട്അനുബന്ധിച്ചും സന്താന ലബ്ധി ക്കുള്ള പ്രാർത്ഥനയായി വീടുകളിലും കെട്ടിയടച്ചു വരുന്നു.

പ്രമാണം:WhatsApp Image 2022-01-17 at 10.13.14 PM.jpg
.











വയൽത്തിര


ചീറുമ്പ വാരി വിതറിയ വസൂരിയെ മഞ്ഞക്കുറി വാരിയെറിഞ്ഞ് ഇല്ലാതാക്കുന്ന നാട്ടു പരദേവത യാണിത്. എന്നാണ് പുതിയ ഭഗവതിയെ പ്രതിഷ്ഠിച്ച ആരാധിക്കുന്നതെങ്കിൽ വസൂരി പോലുള്ള പകർച്ചവ്യാധികൾ നാട്ടിൽ പടരുമ്പോൾ പണ്ട് വയലുകളിലും പുതിയ ഭഗവതി കോലംകെട്ടി അടിക്കുകയായിരുന്നു പാപ്പിനിശ്ശേരിയിൽ. ഇതിനെയാണ് വയൽ തിറ അഥവാ പുതിയ തിറ എന്ന് വിളിച്ചു വരുന്നത്.


പ്രമാണം:WhatsApp Image 2022-01-17 at 10.11.30 PM.jpg
.













ഉച്ചാർ തെയ്യം


കാലികളെയും ബാധിക്കുന്ന പകർച്ചവ്യാധികളിൽ നിന്ന് നാടിനെ രക്ഷിക്കാൻ പുലയർ മകരമാസം തെയ്യക്കോലങ്ങൾ കെട്ടി തുടികൊട്ടും പാട്ടും ആയി ജാതിഭേദമന്യേ ഗൃഹ സന്ദർശനം നടത്തുന്ന അനുഷ്ഠാന തന്നെയാണ് ഉച്ചാർ തെയ്യം കെട്ടി പുറപ്പെടുക എന്ന് പറയുന്നത്'



മൂന്നു പെറ്റുമ്മ മഖാം


മൂന്ന് പ്രസവിച്ചതിന് തുടർന്ന് മരണമടഞ്ഞ ഒരു ഉമ്മയുടെ ഖബറിടം ആരാധനയ്ക്ക് അടിസ്ഥാനമാക്കിയത് കൊണ്ട് മൂന്നു പെറ്റുമ്മ മഖാം എന്നും മുമ്പ് കാടുപിടിച്ച് കിടന്ന സ്ഥലത്താണ് കബറിടം സ്ഥിതി ചെയ്യുന്നത് എന്നതുകൊണ്ട് കാട്ടിലെപ്പള്ളി എന്നും ഈ ആരാധനാലയം അറിയപ്പെടുന്നു. ഹിന്ദു-മുസ്‌ലിം മൈത്രിയുടെ പ്രഭവസ്ഥാനം ആയി പാപ്പിനിശ്ശേരിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലും ഈ മുസ്ലിം ആരാധനാ കേന്ദ്രം പ്രശസ്തി നേടി

പ്രമാണം:WhatsApp Image 2022-01-17 at 10.12.29 PM.jpg






ഉളുക്ക് പിടിക്കൽ

നടു ഉളുക്കിയാൽ പണ്ടുകാലത്ത് ആദ്യം സമീപിക്കുക ഉളുക്ക് പിടിക്കാൻ അറിയുന്ന ആളാണ്. ഒന്നര മീറ്റർ നീളത്തിൽ ചീന്തിയെടുത്ത് രണ്ടു വാഴപ്പോളയുടെ അറ്റങ്ങൾ ഉളുക്കിയ ആളുടെയും വേറൊരാളുടെ യും അരയുടെ ഇരുവശങ്ങളിലുമായി ചേർത്ത് സമാന്തരമായി പിടിക്കുന്നു. ഉളുക്ക് പിടിക്കുന്ന ആൾ മന്ത്രിചൂതിയ അരിയും ഒരു പച്ച മരുന്നിനെയും നീരും കാളയുടെ മീതെ തൂവo. മന്ത്രം ചൊല്ലൽ പുരോഗമിക്കുന്നതിനനുസരിച്ച് സമാന്തരമായി പിടിച്ച് വാഴപ്പോളയുടെ മധ്യഭാഗം അടുക്കാൻ തുടങ്ങും. തൊട്ടുരുമ്മി യ വാഴപ്പോള കത്തികൊണ്ട് വെട്ടി മുറിക്കുന്നു. ഇതോടെ ഉളുക്ക് മാറിപ്പോയതാ ആയി കരുതുന്നു.


കൊതിക്ക് പിടിക്കൽ


പണ്ട് ദഹനക്കേട് ബാധിച്ചാൽ അതിൽനിന്ന് ആശ്വാസം കിട്ടാൻ നടത്തിവന്ന ഒരു ചികിത്സ യായിരുന്നു കൊതിക്കു പിടിക്കൽ. ഭക്ഷണം കഴിക്കുന്നത് നോക്കി നിന്ന് അയാളുടെ കൊതി കൂടിയിട്ടാണ് ഈ അസ്വാസ്ഥ്യം എന്ന് വിശ്വസിച്ചു പോന്നു. വലിയ കിണ്ണത്തിൽ മുക്കാൽഭാഗം ഗുരുസി ഒഴുക്കും. അതിൽ വെള്ളത്തിൽ മുങ്ങി കെട്ടുപോകാതെ വിധത്തിൽ തിരി കത്തിച്ചു വയ്ക്കും. കത്തുന്ന തിരി ഒരു പാത്രം കൊണ്ടു മൂടും. കിണറ്റിലെ വെള്ളം മന്ത്രശക്തിയാൽ എന്നപോലെ സാവധാനം പാത്രത്തിൽ കയറുo. തിരി കത്തി പാനി ക്കുള്ളിലെ പ്രാണവായു തീരുന്നതോടെ പാനിക് അകത്ത് വെള്ളം കയറും എന്ന് ശാസ്ത്രതത്വം വിദ്യാർത്ഥികൾക്ക് പോലും ഇന്ന് അറിയാം. കൊതിക്കു പിടിക്കൽ ആരംഭിക്കുന്നതിനു മുമ്പായി വൈദ്യൻ ഒരു ഔഷധക്കൂട്ട് കുടിക്കാൻ കൊടുക്കാറുണ്ട്. പഞ്ചസാര കുരുമുളക് പോലുള്ളവ മന്ത്രിച്ചു കൊടുക്കുന്നതും കൊതിക്കുള്ള മന്ത്രവാദ ചികിത്സ തന്നെ.