ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് ചിറ്റൂർ / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ)

ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 125  വർഷം പൂർത്തിയായ ഈ  വിദ്യാലയം 1896 ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.  നഗരസഭയിലെ പ്രായം ചെന്ന മൂന്നാമത്തെ വിദ്യാലയമായ ഇവിടെ തുടക്കത്തിൽ എൽ.പി.വിഭാഗം മാത്രമായിരുന്നു പ്രവർത്തിച്ചുവന്നത്.സെന്റ് ആന്റണി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടത് എന്ന് മുൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.1948 മുതലുള്ള സ്കൂൾ രേഖകൾ പ്രകാരം എംഎസ് ചിറ്റൂർ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം 1951  ജിപിഎസ് ചിറ്റൂർ എന്ന പേര് മാറ്റപ്പെടുകയും അന്ന് വരെ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി കുഞ്ഞിലക്ഷ്മി അമ്മയ്ക്ക് പകരം ശ്രീ അച്യുതമേനോൻ ഹെഡ്മാസ്റ്ററായി ചാർജ് എടുക്കുകയും ചെയ്തു. 1953 ഇന്ന് ഓഫീസ് രജിസ്റ്ററുകൾ ൽ മുകളിൽ എൽപിഎസ് ചിറ്റൂർ എന്ന രേഖപ്പെടുത്തിയിരുന്നത് അത് 1962 ആകുമ്പോഴേക്കും ജൂനിയർ ബേസിക് സ്കൂൾ ആയി മാറിയിട്ടുണ്ട് നിലവിലുള്ള 3 ശ്രീ കെ ആർ കെട്ടിടങ്ങൾ മാത്രമായിരുന്നു അമ്പതുകളിൽ സ്കൂൾ ആയി പ്രവർത്തിച്ചു വന്നിരുന്നത് എൽ പി വിഭാഗത്തിൽ 10 സ്ഥിര അധ്യാപക സ്ഥിതിയും ഒരു തമിഴ് പണ്ഡിറ്റ് ഉൾപ്പെടെ നീഡിൽ വർക്ക് ഡ്രോയിങ് മ്യൂസിക് മരപ്പണി തുടങ്ങിയ 5 സ്പെഷലിസ്റ്റ് അദ്ധ്യാപക തസ്തിക യും നിലവിലുണ്ടായിരുന്നു ഏതാണ്ട് 1957 വരെ നാലാം ക്ലാസ് കഴിഞ്ഞ് ഒരു വർഷം 4ക്ലാസ്സ് കൂടി പഠിപ്പിച്ചിട്ട് വേണമായിരുന്നു കുട്ടികൾക്ക് അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കേണ്ടത് ക്ലാസിനു ശേഷവും ഏഴാം ക്ലാസിലെ ശേഷവുമായി കുട്ടികൾ രണ്ടു പൊതുപരീക്ഷയിൽ വന്നിരുന്നു സൗജന്യ ഭക്ഷണ വിതരണ സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു തുടങ്ങിവച്ച ഈ വിദ്യാലയം മുൻ കാലങ്ങളിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു പിന്നീട് കൊച്ചി ഭരണകൂടത്തിന് കൈമാറ്റം ചെയ്യപ്പെട്ട വിദ്യാലയം ഐക്യകേരള രൂപീകരണത്തിനു ശേഷം കേരള ഗവൺമെൻറിൻറെ ഭാഗമായി എൺപതുകളുടെ അവസാനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടവും കൂടി സ്കൂളിൻറെ ഭാഗമായതോടെ 1964 മുതൽ വിദ്യാലയം ജിയുപിഎസ് ചിറ്റൂർ ആയി മാറി 1957 ജനുവരി ഒന്നിന് പാലക്കാട് ജില്ലാ രൂപീകൃതമാകുന്നത് വരെ സ്കൂൾ തൃശ്ശൂർ ജില്ലയുടെ ഭാഗമായിരുന്നു.