എ.എം.എൽ.പി.എസ് പാലയൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ആദ്യത്തെ ക്രയ്സ്തവ ദേവാലയം എന്നുതന്നെ വിശേഷിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലയൂർ പള്ളി സ്ഥിതി ചെയ്യുന്നത് ഈ ദേശത്താണ് .പാലയൂരിലെ ജനവിഭാഗങ്ങളിൽ അധികവും നമ്പൂതിരിമാരും നായന്മാരും ആയിരുന്നു. മിക്ക വീടുകളോട് ചേർന്ന് കാവുകളും ഉണ്ടായിരുന്നു. പാലമരങ്ങൾ എവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടു പാലമരങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് പാലയൂർ എന്ന് ഈ നാടിനു പേര് വന്നത്.തോമാശ്ലീഹാ ഈ നാട്ടിൽ വന്നതിനു ശേഷം ഇവിടെ മതപരിവർത്തനം നടന്നതിന്റെ സൂചനകൾ ഉണ്ട് . ടൈപ്പ് സുൽത്താന്റെ പടയോട്ടകാലത്തു വീണ്ടും ഒരു മതപരിവർത്തനം കൂടി നടക്കുകയുണ്ടായി.അങ്ങനെ ഈ പ്രദേശത്തെ ജനങ്ങൾക്കു എഴുത്തും വായനയും തീരെ വശമില്ലായിരുന്നു.പാലയൂരിൽ ഒരു ക്രിസ്ത്യൻ വിദ്യാലയവും ഹിന്ദുവിദ്യാലയവും ഉള്ള സാഹചര്യത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾക്കു മുൻഗണന കൊടുത്തുകൊണ്ട് തെക്കൻ പാലയൂരിലെ ഭൂവുടമയായ മാളിയേക്കൽ മമ്മുകുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.