ഉള്ളടക്കത്തിലേക്ക് പോവുക

അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ ആരോഗ്യപരവും കായികവുമായ വളർച്ചയ്ക്ക് വേണ്ടി എല്ലാ കാലത്തും ഉചിതമായ പരിശ്രമം നടത്തിവരുന്ന സംഘടനയാണ് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ക്ലബ്. ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ വിവിധതരം കായിക - ഗെയിംസ് ഇനങ്ങളിൽ സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗെയിംസ് ഇതര മത്സരങ്ങളിലും ജില്ല, സംസ്ഥാന തലങ്ങളിൽ തിളങ്ങാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.

ഈ 2 വർഷങ്ങൾ കൊവിഡ് എന്ന മഹാമാരിയുടെ പിടിയിൽ ആയതിനാൽ ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ടെങ്കിലും, ജില്ലാ സ്പോർട്സ് അസോസിയേഷൻ്റെ (സ്പോർട്സ് കൗൺസിൽ) കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങളിൽ സ്കൂളും സജീവ പങ്കാളിയാണ്. 2021 ൽ അസോസിയേഷൻ നടത്തിയ ബോൾ ബാഡ്മിൻറൺ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ബോയ്സ് ടീം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കൂടാതെ കണ്ണൂർ സൗത്ത് ഉപജില്ല കായിക മേളകളിൽ ഏഴ് വർഷം തുടർച്ചയായി ഒന്നാം സ്ഥാനം നേടിയത് നമ്മുടെ സ്കൂൾ ആണ്.

KANNUR SOUTH Sub jilla Championship 2019-20
Sub jilla Championship