ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.

സ്‍കൂൾ ലൈബ്രറി

വായിച്ചാൽ വളരും....വായിച്ചില്ലേലും വളരും....വായിച്ചു വളർന്നാൽ വിളയും....വായിക്കാതെ വളർന്നാൽ വളയും...

കൂടുതൽ വായനയ്ക്ക്

സ്‍കൂൾ ബസ്

സ്കൂളിന്റെ ഏറ്റവും വലിയ പ്രശ്നം കുട്ടികളുടെ യാത്രാക്ലേശം ആയിരുന്നു. 1992 ജൂലൈ ഇരുപതാം തീയതി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ആദ്യത്തെ സ്കൂൾ ബസ് വാങ്ങി. സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയാണ് ആദ്യത്തെ ബസ്സിനുള്ള പണം കണ്ടെത്തിയത്. ആദ്യം ചെങ്ങന്നൂർ മുളക്കുഴ എന്നീ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയത് ഇപ്പോൾ നിലവിൽ നാല് ബസുകൾ സർവീസ് നടത്തുന്നു പൊടിയാടി, മേപ്രാൽ, നീരേറ്റുപുറം,വേങ്ങൽ,ചുമത്ര,തേങ്ങേലി, തിരുവൻവണ്ടൂർ വള്ളംകുളം തുടങ്ങിയ 10 കിലോമീറ്റർ ചുറ്റളവിൽ വരെ സ്കൂൾ ബസ് ഇപ്പോൾ സർവീസ് നടത്തുന്നു. കുട്ടികൾ ഈ യാത്ര സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നു.

cctv നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്

മാനേജ്മെൻറ് വകയായിട്ട് സ്കൂളും ,പരിസരവും, ബോട്ടിംഗ് നിരീക്ഷിക്കുന്നതിനു വേണ്ടി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൽ മാനേജ്മെൻറ് ചെയ്തു തന്നിട്ടുള്ള ഈ സംവിധാനം ഒരു പരിധിവരെ കുട്ടികളെ ശരിയായ രീതിയിൽ വീക്ഷിക്കുവാൻ സാധിക്കുന്നു .സ്കൂൾ കോമ്പൗണ്ടിൽ നിന്നും കുട്ടികൾ പുറത്തു പോകുന്നത് തടയാൻ സാധിക്കുന്നു. എസ്എസ്എൽസി പരീക്ഷാ സമയത്ത് ക്വസ്റ്റ്യൻ പേപ്പറും മറ്റും സുക്ഷിക്കുന്നതിനും അപരിചിതരായ സന്ദർശക അകത്തുകടക്കുന്നത് തടയാനുംഇതുമൂലം സാധിക്കുന്ന . ഇതിന് മാനേജ്മെൻറിനോടുള്ള കടപ്പാട് അറിയിക്കുന്നു.

ലാബുകൾ

പഠനാനുഭവങ്ങൾ ലളിതമാക്കാൻ സുസജ്ജമായ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ കംപ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.cont.....
ശുചിമുറി

വ്യക്തിശുചിത്വം ഏറ്റവും അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീ സൗഹൃദപരമായി ടോയ്‌ലറ്റുകളും വാഷ് റൂമുകളും നിർമ്മിക്കുകയും അവ വൃത്തിയായി സൂക്ഷിക്കുന്നതിലും നിഷ്ഠ പുലർത്തുന്നു.Read..

കളി സ്ഥലം

സ്കൂളിനു മുന്നിൽ വിശാലമായ മൈതാനം ഉണ്ട് . ലോങ് ജംബ് പിറ്റ്, ബാഡ്മിൻറൺ കോർട്ട് എന്നിവ ക്രമീകരിച്ചിരിക്കുന്നു. വോളിബോൾ കളിക്കാൻ കോർട്ട് ക്രമീകരിച്ചിട്ടുണ്ട്. ഒഴിവുസമയങ്ങളിൽ ക്രിക്കറ്റ് ബാറ്റ്മിന്റൻ എന്നിവ കളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.

ഉദ്യാനം സ്‍കൂൾ ചാപ്പൽ

ബോർഡിങ്ങിൽ താമസിച്ചു പഠനം നടത്തുന്ന കുട്ടികൾക്കും, മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആത്മീയ അന്തരീക്ഷം ഉളവാക്കുന്നത് സ്കൂളിന്റെ ഉത്തരവാദിത്വമായി കണ്ടുകൊണ്ട് സ്കൂൾ ക്യാമ്പസിൽ ഒരു ദേവാലയം നിലനിൽക്കുന്നു. പരമ്പരാഗത വാസ്തു ശിൽപ ശൈലിയിലാണ് ഊ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത്.

cont....

സ്‍കൂൾ ബോർഡിംഗ് ബോർഡിംഗ് ഹോം

സ്‍കൂളിന്റെ ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിംഗ് ഹോം പ്രവർത്തിച്ചു വരുന്നു. വിധൂര സ്ഥലങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെ താമസിച്ച് വിദ്യ അഭ്യസിച്ചിരുന്നു. ബാലികാമഠം സ്കൂളിന് നല്ല ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ബോർഡിങ് ഉണ്ട്. സ്കൂൾ സ്ഥാപക മിസ് ബ്രൂക്സ്മിത്തിന്റെ നേതൃത്വത്തിലായിരുന്നു ബോർഡിംഗ് പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ നടന്നുകൊണ്ടിരുന്നത്. ഈ ബോർഡിംഗിലെ ജീവിതം സ്വന്തം വീടിനേക്കാൾ അധികം കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു കാരണം ബോർഡിംഗിലെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും തമ്മിൽ ഒരു ആത്മബന്ധം നിലനിൽക്കുന്നു cont.... സ്‍കൂൾ ഗായക സംഘം

സ്‍കൂൾ ഗായകസംഘം സ്‍കൂളിന്റെ ആരംഭകാലം മുതൽതന്നെ സ്കൂളിന്റേതായ ഗായകസംഘം രൂപീകരിച്ചിട്ടുണ്ട് ആയിരുന്നു ഇപ്പോഴും അത് നിലനിൽക്കുന്നു ഓരോ വർഷവും വിവിധ ക്ലാസുകളിൽ നിന്നും പത്ത് കുട്ടികൾ അടങ്ങുന്ന ഒരു സംഘത്തെ തെരഞ്ഞെടുക്കുന്നു ഓരോ പ്രവർത്തി ദിവസവും ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഈശ്വര പ്രാർത്ഥനയോടുകൂടി പഠനം ആരംഭിക്കുന്നു .സ്കൂളിന്റെ പൂർവ്വ അധ്യാപികയായ ശ്രീമതി എം ജെ . സാലി കുട്ടി രചിച്ച ഈണം നൽകിയ "സത്യമാം ദൈവമേ നിത്യ പിതാവേ" എന്ന പ്രാർത്ഥന ഗാനം സ്കൂളിന് എന്നും അഭിമാനമാണ് കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുന്നു.

സ്‍കൂൾ ഗാനം

മഴവെള്ള സംഭരണി 2011-12 വർഷത്തിൽ ശ്രീ. ആന്റോ ആന്റണി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മൂന്നു മഴവെല്ള സംഭരണികൾ സ്‍കൂളിനു ലഭിച്ചു. ഒരു ലക്ഷം ലിറ്ററിന്റെ ഒരു സംഭരണിയും അന്പതിനായിരം ലിറ്ററിന്റെ രണ്ട് സംഭരണിയും സ്‍കൂളിനു ലഭിച്ചു. സ്കൂളിലെ ജലക്ഷാമം പരിഹരിക്കാൻ ഈ പദ്ധതികൊണ്ട് സാധിച്ചു. ഹൈടെക്ക് ബാലികാമഠം ഹയർസെക്കണ്ടറി സ്കൂളും പൂർണ്ണമായി ഹൈടെക്ക് ആയി. ഹയർസെക്കണ്ടറിയിൽ 14 ക്ലാസ്സ്റൂമുകളും, ഹൈസ്കൂളിൽ 10 ക്ലാസ്സ് റൂമും ഹൈടെക്കായി പ്രവർത്തിക്കുന്നു.
[[ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സൗകര്യങ്ങൾ/സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം|സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] ശതാബ്ദി മന്ദിര ഉത്ഘാടനം ശതാബ്ദി മന്ദിര ഉദ്ഘാടനം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി മന്ദിരത്തിലെ ഉദ്ഘാടനം 3.11.2020ൽ ബഹു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
തുടർന്നു വായിക്കുക........